ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ചിറകൊടിഞ്ഞ കിനാവുകൾ
ചിറകൊടിഞ്ഞ കിനാവുകൾ
എല്ലാ കാഴ്ചകളെയും പിന്നിലാക്കിക്കൊണ്ട് ആംബുലൻസ് മുന്നോട്ട് കുതിച്ചു.നേരം പുലരുന്നതേയുള്ളൂ... പക്ഷെ, ഉണരാൻ അവനിൽ ജീവന്റെ തുടിപ്പ് മറന്നുപോയിരുന്നു. അവൻ ഒരുപാടാഗ്രഹിച്ച് കഷ്ടപ്പെട്ട് നേടിയതായിരുന്നു കോഴിക്കോട് മെഡിസിന് ഒരു സീറ്റ്. കാലം അവന് വർണങ്ങൾ നിഷേധിച്ചപ്പോൾ അവന്റെ ആത്മാവായ വെളുത്ത കോട്ട്, തണുത്തുറഞ്ഞ ഭൂഖണ്ഡം പോലെ നിശ്ചേതനായി... കാലം തന്നെ നോക്കി ക്രൂരതയോടെ പല്ലിളിക്കുന്നതൊന്നും അറിയാതെ അവൻ അനന്തതയിൽ ലയിച്ചിരുന്നു. അവന്റെ മരണം ആശുപത്രിക്കിടക്കയിൽ നിന്നാവണമെന്ന് ആഗ്രഹിച്ചിരുന്നു.പക്ഷെ ... കാലം അത് നേരത്തേ കരുതിവയ്ക്കുമെന്ന് ആരും കരുതിയില്ല... ആ ഒറ്റമുറി വീടിനുമുന്നിൽ ആൾക്കൂട്ടത്തിനു നടുവിൽ ആംബുലൻസ് നിർത്തി. ജീവിതം കളി കഴിഞ്ഞ് തുടങ്ങിയിടത്തു തന്നെ എത്തി നിൽക്കുന്നു. അവർ ആ തിണ്ണയിൽ മകനോടൊപ്പം ഇരുന്നു. പറമ്പിന്റെ തെക്കേ അറ്റത്ത് പുളിമരത്തിനു കീഴെ അവനു വേണ്ടി വെട്ടിയ കുഴിയിൽ അവനെ കൊണ്ടുപോകുന്നതും നോക്കി ആ കണ്ണുകൾ വിതുമ്പി.അധർമ്മത്തിനുനേരെ നീതിയുടെ കണ്ണുകൾ തന്റെ മകനു നേരെ തുറക്കുമെന്നാശിച്ച് ആ അമ്മ നെടുവീർപ്പിട്ടു... പിറ്റേന്ന് ദൂരദർശൻ ശബ്ദിച്ചു...
|