ഗവ. യു.പി.എസ്.കഴുനാട്/അക്ഷരവൃക്ഷം/ആത്മകഥ/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

                                          നമ്മുടെ ഈ ലോകത്ത്‌ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഒരു രോഗമാണ് കോവിഡ് -19 . കൊറോണ വൈറസ് ആണ് ഇതിനു കാരണം ഇതിനെ പ്രതിരോധിക്കാൻ വേണ്ടത് പേടിയില്ല , ജാഗ്രതയാണ് .20 മിനിറ്റ് ഇടവിട്ട് കൈ കഴുകുക . കൈ കൊണ്ട് മൂക്കിലേക്കോ വായിലേക്കോ കണ്ണിലേക്കോ തൊടരുത് .മാസ്ക് ഉപയോഗിക്കുക ,
കൈയുറ ഉപയോഗിക്കുക . അകലം പാലിക്കുക ഇതൊക്കെ ചെയ്താൽ നമുക്ക് ഒരു പരിധി വരെ ഈ രോഗത്തെ അകറ്റി നിർത്താൻ സാധിക്കും . ഈ രോഗം ആദ്യമായി വന്നത് ചൈനയിലെ വുഹാനിൽ നിന്നാണ് . ആദ്യം ഈ രോഗം പ്രത്യക്ഷപ്പെട്ടത് വുഹാനിലെ ചന്തയിലെ ഇറച്ചിവെട്ടുകാരനിലാണ് . പിന്നാലെ അവിടെ വന്നവർക്കും രോഗം സ്ഥിരീകരിച്ചു . 2019 ഡിസംബറിലാണ് ഈ രോഗം ആരംഭിച്ചത് .
                                          
                                                      പനി ,ചുമ , ജലദോഷം , ശ്വാസംമുട്ടൽ എന്നിവയാണ് രോഗലക്ഷണങ്ങൾ .പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ് . ചൈനയിൽത്തന്നെ മൂവായിരത്തോളം പേർ മരിച്ചു . തുടർന്ന് ലോകം മുഴുവൻ വ്യാപിച്ചു . ഇപ്പോൾത്തന്നെ 180000 -ൽ കൂടുതൽ പേർ മരിച്ചു . ചൈനയിൽ നിന്ന് കേരളത്തിലേക്ക് വന്ന മൂന്ന് വിദ്യാർഥികളിലാണ് ഇവിടെ ആദ്യം രോഗം സ്ഥിരീകരിച്ചത് . ഇപ്പോൾ കേരളം ഈ രോഗത്തെ വളരെ അത്ഭുതകരമായി അതിജീവിച്ചുകൊണ്ടിരിക്കുന്നു . രോഗത്തെ പ്രതിരോധിക്കാനായി കേരളം നടത്തിയ മാർഗ്ഗങ്ങളും ജനങ്ങളുടെ സഹകരണവും അതിജീവനത്തിന് സഹായകമായി .അതിനാൽ അകലം പാലിച്ചും വീട്ടിൽ ഇരുന്നും നിർദേശങ്ങൾ അനുസരിച്ചും ശുചിത്വം പാലിച്ചും നമുക്കും കൊറോണയെ പ്രതിരോധിക്കാം .
  

സഞ്ജയ്
6 A ജി യു പി എസ് കഴുനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം