ദൂരത്തു നിന്നൊരു വ്യാധി, അരികത്തു വരികില്ലാ നിനച്ചൊരാ വ്യാധി, അരികിലായി എത്തി ഭയപ്പെടുത്തിടുമ്പോൾ ഭയമല്ല 'ജാഗ്രത'തൻമാത്രം പ്രതിവിധി എന്നധികാരി എത്തി ഓതിടുമ്പോൾ. നിനച്ചിരിക്കാതെഎത്തിയ അതിഥിയെ മാറ്റുവാനായി, പാലിക്ക അകലം മാനിക്ക അകലം വ്യക്തിശുചിത്വംപരമപ്രധാനമെന്ന ആർഷഭാരതസംസ്കാരത്തെ ആർജവത്തോടെആദരിക്കുക അഭിമാനത്തോടെആദരിക്കുക ഈ മഹാമാരിയെചുട്ടെരിച്ചീടുവാൻ ഭാരതമാതാവിനെരക്ഷിച്ചീടുവാൻ ഭൂമാതാവിനെ സംരക്ഷിച്ചീടുവാൻ...