(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയായ്
മഹാമാരിയായി പടർന്നു രോഗം
ലോകം മുഴുവൻ പടരുന്നു രോഗം
കൊറോണ രൂപത്തിൽ ലോകമൊട്ടാകെ
മനുഷ്യൻറെ അതിക്രമത്തിന് ഫലമായി.
പാലിക്കണം നമ്മൾ നിയമങ്ങൾ ഒന്നായി,
പാലിച്ചുകൊണ്ട് എതിരേൽക്കണം സൗഖ്യത്തെ,
സൗഹൃദങ്ങളും ഒത്തുചേരലും
ഒഴിവാക്കി പാലിക്കണം നിയമങ്ങൾ.
ഒന്നിച്ചു ഒരു കൂരയിൽ ഇരുന്നു
മഹാമാരിയാം ഈകൊറോണയെ,
നേരിട്ട് തുരത്തണം ലോകത്ത് നിന്ന് ,
അതിജീവിക്കണം നമുക്കീ രോഗത്തെ,
പടരുന്ന ഈ രോഗത്തെ ഇല്ലാതാക്കണം,
നമുക്ക് ഒത്തുചേർന്നു നിന്ന് ഇല്ലാതാക്കണം.
പ്രാർത്ഥിക്കാം നമുക്ക് ജഗദീശ്വരനോട്,
ഈ മഹാമാരിയെ തുരത്തുവാൻ.