20:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ അടക്കിവാണ
മാനുഷരിപ്പോൾ ഭീതിയിലായ്
ആവാം നമുക്ക് പിടിച്ചുകെട്ടാം
കൊറോണയെന്ന മഹാമാരിയെ
മാസ്ക് ധരിക്കണം അകലംപാലിക്കണം
പൊതു പരിപാടികൾ ഒഴിവാക്കണം
വീട്ടിലിരിക്കണം കൈകൾ കഴുകണം
വ്യക്തി ശുചിത്വം പാലിച്ചിടേണം
വൈറസിൻ ലക്ഷണം കണ്ടാലുടൻ
വൈദ്യസഹായം തേടീടേണം
ഉണ്ട് നമുക്കുണ്ട് മാലാഖമാരായ്
പരിചരിച്ചീടുവാൻ നഴ്സുമാരും
വേണ്ട നമുക്ക് ആശങ്ക,ഭീതികൾ
ജാഗ്രത വേണം കരുതൽ വേണം
അതിജീവിച്ചിടും ഈ മഹാമാരിയെ
വേരോടെ നമ്മൾ പിഴുതെറിയും