സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ
നല്ല ശീലങ്ങൾ
കൊറോണ മനുഷ്യരിൽ ഉണ്ടാക്കിയ ശുചിത്വ ശീലങ്ങൾ കൊറോണ വൈറസ് ലോകമെങ്ങും ഭീതിയിലാഴ്ത്തിരിക്കുകയാണ്. പാവപെട്ടവനെന്നോ , പണക്കാരനെന്നോ ഇല്ലാതെ ഒരു പോലെ ഭയത്താൽ വിറച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ വേണമെങ്കിലും കൊറോണ നമ്മെ കാർന്നു തിന്നാം. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്നും റിപ്പോർട്ട് ചെയ്ത വൈറസ് ഇന്ന് രാജ്യങ്ങളിൽ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ് . ഇതിനകം നിരവധി പേരാണ് ദിനം പ്രതി മരണപെട്ടുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ ലോകം മുഴുവൻ നിരീക്ഷണത്തിൽ ആണ്. മരണസംഖ്യ ഇനിയും കൂടും എന്നാണ് ലോകആരോഗ്യ സംഘടനാ വ്യക്തമാക്കിയത്. ഈ വൈറസ് ജന്തുക്കളിൽ നിന്നും മനുഷ്യരിൽലേക്ക് പകരുന്നു എന്ന് പറയപ്പെടുന്നു. ക്ഷീണം, ശ്വാസതടസ്സം എന്നി രോഗങൾ കണ്ടെത്തിയാൽ കൊറോണ ഉണ്ടെന്നു മനസിലാക്കാൻ പറ്റും. ഈ വൈറസ്സിനു പ്രതിരോധ ചികിത്സഇല്ല. എന്നതുകൊണ്ട് തന്നെ കൊറോണ പടർന്നു വരുന്ന മേഖലയിലേക്കും, അത്തരത്തിലുള്ള ആളുകളുമായിട്ടും സമ്പർക്കത്തിൽ ആകരുത്. 10 -12 ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണം കണ്ടു വരുന്നത്. ഈ ദിവസളിൽ മറ്റൊരു ആളുമായി ബന്ധം ഇല്ലാതെ ഇരിക്കണം. ഈ വൈറസ് ബാധക്ക് ഒരു പ്രതിവിധിയേയള്ളൂ വ്യക്തി ശുചിത്വം ഒട്ടനവധി നല്ല ശീലം ഈ ദിനങ്ങളിൽ കൊറോണ നമ്മെ പഠിപ്പിച്ചു തന്നു. പുറത്തു പോയി വന്നാൽ ഉടൻ കൈയും, കാലും, മുഖവും കഴുകണം. എന്നു പഠിപ്പിച്ചു കൊറോണ. ആഡംബര ജീവിത ഇല്ലാതെ ലളിതമായി ജീവിക്കാം എന്നു പഠിപ്പിച്ചു. ഈ ശീലം ഉൾക്കൊണ്ട് നമുക്ക് ഒത്തൊരുമിച്ചു നേരിടാൻ സാധിക്കും. കോവിഡ് 19 മനുഷ്യരിൽ ഉണ്ടാക്കിയ നല്ല മാറ്റങ്ങൾ മതത്തിന്റെ പേരിൽ ദൈവങ്ങളെ പങ്കുവച്ച് ആരാധനാലയങ്ങളിൽ പോയികാണാൻ തിരക്ക് കൂട്ടുന്ന മനുഷ്യർക്ക് ദൈവം തങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലാണെന്ന് പഠിപ്പിച്ചു തന്നു.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |