ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അതിജീവനം

20:13, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ അതിജീവനം


കൊറോണക്കാലത്തെ അതിജീവനം അന്ന് രാത്രി അച്ഛനും അമ്മയും പണി കഴിഞ്ഞ് വന്ന് എന്തൊക്കെയോ സംസാരിക്കുന്നത് ഞാൻ കേട്ടു. അത് എന്താണെന്ന് ഞാൻ ശ്രദ്ധിച്ചു. അച്ഛൻ പറയുന്നു ലോകത്താകെ കൊറോണ എന്ന മാരകമായ ഒരു വൈറസ് പടർന്നു വരുന്നുണ്ട്. അത് മനുഷ്യരിലേക്ക് വ്യാപിക്കുന്നതായും അതുമൂലം ഒരുപാട് ആൾക്കാർ മരിക്കുന്നുണ്ട് എന്നും. ഞാൻ വിചാരിച്ചു എന്താണ് സംഭവം എന്ന്. അപ്പോഴാണ് അറിഞ്ഞത് ഇന്ത്യയാകെ ഈ മഹാമാരി പടർന്നു വരുന്നുണ്ട്, അതുകൊണ്ട് നമ്മുടെ രാജ്യമാകെ അടച്ചിടാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു എന്ന്. അപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. കാരണം എന്റെ നാലാം ക്ലാസിലെ പരീക്ഷയോ നമ്മുടെ ഹെഡ്മാസ്റ്ററുടെ യാത്രയായപ്പോ നമ്മുടെ സ്കൂൾ വാർഷികമോ ഒന്നും ഉണ്ടാകില്ലല്ലോ. സാരമില്ല, നമ്മുടെ നാടിനെ പിടിച്ചു മുറു ക്കിയിട്ടുള്ള കൊറോണയെ തുരത്താൻ വേണ്ടിയാണ് ഇതെന്ന് ഓർക്കുമ്പോൾ സന്തോഷമുണ്ട്. ഈ വേനലവധിക്കാലം നമ്മൾ കുട്ടികൾക്ക് അടച്ചിട്ട വീടുകളിൽ കഴിയാനാണ് നിർദ്ദേശം. കൂട്ടുകാരോടൊപ്പം കളിക്കാനോ കൂട്ടുകൂടി നടക്കാനോ ഒന്നും കഴിയുന്നില്ല. ഞാനും ചേട്ടനും വീട്ടിൽ തന്നെ ഊഞ്ഞാൽ കെട്ടി കളിക്കും... ചിത്രം വരച്ചും ചെറു കഥകൾ വായിച്ചും ഞങ്ങൾ വീട്ടിൽ തന്നെ ഇരിക്കും. ഈ കൊറോണ വൈറസിനെ എങ്ങനെ തടയണം എന്ന് അറിയാമോ? ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച്ചു കൈ വൃത്തിയാക്കണം. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം. വീടും പരിസരവും എപ്പോഴും വൃത്തിയാക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം പൊത്തണം. ഇങ്ങനെയൊക്കെ പാലിച്ചാൽ നമുക്ക് ഈ രോഗത്തെ അതിജീവിക്കാം. ഈ വിഷുക്കാലത്ത് ആഘോഷങ്ങളും വിഷുക്കോടിയും വിഷു സദ്യയും എല്ലാം കൊറോണയെ പ്രതിരോധിക്കാനായി മാറ്റിവയ്ക്കാം. ലോകമെമ്പാടുമുള്ള ജനങ്ങൾ ഈ മഹാമാരിയിൽ നിന്ന് മുക്തി നേടട്ടെ എന്ന് നമുക്ക് ഒന്നായി പ്രാർത്ഥിക്കാം...

അക്ഷര. എം
4എ ജി. എൽ. പി. എസ്. പരത്തിക്കാമുറി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം