ശുചിത്വപാലനംആരോഗ്യദായകം രോഗമുക്തിനേടുവാൻ വൃത്തിശീലമാക്കുവിൻ കൈയ്യുകൾ കഴുകുവിൻ നിത്യവും കുളിക്കുവിൻ ചെളിപുരണ്ട കൈയ്യുമായി ഒട്ടുമേ ഇരിക്കൊലാ സോപ്പുതന്നെ വേണമേ കൈയുരച്ചു കഴുകുവാൻ "കദളിവാഴ.... "പാട്ടുപാടിയരച്ചുരച്ചു കഴുകണം കോറോണയെ തുരത്തണം നമ്മളൊന്നായി തുരത്തണം വീട്ടകത്തിരിക്കുവിൻ കഥകള് കവിതയെഴുതുവിൻ സർഗ്ഗസൃഷ്ടി ചെയ്തുനമ്മള് വീട് സ്വർഗ്ഗമാക്കിടാം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത