ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/:കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mustafack (സംവാദം | സംഭാവനകൾ) (ചേർക്കൽ)
:കാത്തിരിപ്പ്

കൊറോണ
എനിക്ക് ഇഷ്ടമല്ല നിന്നെ.
എനിക്ക് ഭയമുണ്ട്, നിന്റെ ശക്തിയോർത്ത്.
ശക്തരിൽ ശക്തരായ മനുഷ്യനെ
എണ്ണത്തിൽ കുറച്ചു കുറച്ചു
നീ ഈ ലോകം സ്വന്തമാക്കി.
നിന്നെയറിഞ്ഞ നിമിഷത്തിൽ,
ഞാൻ നിന്നെ വെറുതെ ചിരിച്ചു തള്ളി.
നീ ലോകമെങ്ങും വളർന്നപ്പോൾ ഭയപ്പെട്ടു ,
ഒരിക്കലും ഒരിക്കലും നിന്നെ അടുത്തറിയേണ്ടി വരരുത് എന്ന് ആശിച്ചു.
ഇനിയെന്നാണ് നീ മടങ്ങുക ,
എല്ലാവരും വരുന്നതും കാത്തിരുന്ന ഞാൻ
നീ മടങ്ങുന്ന നേരവും കാത്തിരിപ്പൂ.
നിറഞ്ഞ കണ്ണുകളോടെ,
സന്തോഷം നിറഞ്ഞ ചിരിയാൽ, ലോക
സമാധാനത്തിനായി,
മനുഷ്യ സമാധാനത്തിനായി............
 

റിയ സി
5സി ജി.യു.പി.സ്കൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത