Sarnellischool/ചിണ്ടന്റ സൂത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sarnellischool (സംവാദം | സംഭാവനകൾ)
ബുദ്ധിയുള്ള ചിണ്ടൻ

പുഴക്കരയിലെ മാളത്തിൽ മൂന്ന് എലി കുട്ടന്മാർ താമസിച്ചിരുന്നു ചിണ്ടനും ടിട്ടനും കുട്ടനും. ചിണ്ടൻ വലിയ ബുദ്ധിമാൻ ആയിരുന്നു. പക്ഷേ അതു സമ്മതിച്ചു കൊടുക്കുകയേ ഇല്ല! ഒരു ദിവസം പുഴയിലൂടെ ഒരാൾ വഞ്ചി തുഴഞ്ഞു പോകുന്നത് അവർ കണ്ടു. ഹോ അതെന്താ വിചിത്രമായ ഒരു രൂപം! അത് ഒരു മനുഷ്യൻ തന്നെയോ മുഖത്ത് എന്തൊക്കെയോ അയാൾ വച്ചു പിടിപ്പിച്ചിട്ടുണ്ടല്ലോ ? ടിട്ടൻ പറഞ്ഞു. നമുക്ക് അടുത്ത് ചെന്ന് നോക്കാം അവർ ദൂരെ ഇരുന്നു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടല്ലോ! നമുക്കൊന്ന് ചോദിച്ചാലോ ചിണ്ടൻ പറഞ്ഞു. ടിട്ടനും കുട്ടനും അവനെ കളിയാക്കി എന്നിട്ട് മാളത്തിലേക്ക് പോയി. അല്പം കഴിഞ്ഞ് ആരോ വിളിക്കുന്നതു കേട്ട് രണ്ടുപേരും പുറത്തിറങ്ങി. അതാ, പുഴയിലൂടെ ചിണ്ടനും വരുന്നു! കൂട്ടുകാരെ ഇപ്പോൾ ഈ ഭൂമിയിൽ "കൊറോണ" എന്ന വിചിത്രജീവി ഓടി നടക്കുകയാ. അതിൽ നിന്ന് രക്ഷപ്പെടാനാ അവർ മുഖം മറച്ചിരിക്കുന്നത്. ഒരു മീറ്റർ അകലത്തിൽ ഇരിക്കണം പോലും. നിങ്ങൾക്കും അതിൽ നിന്ന് രക്ഷപ്പെടാം. വാ, ഞാൻ പറയുന്നതുപോലെ ചെയ്തോ. ഞാൻ തരുന്ന സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. ചിണ്ടൻ പറഞ്ഞതുകേട്ട് ടിട്ടനും കുട്ടനും നാണിച്ചു തല താഴ്ത്തി കൈ കഴുകാൻ ഇരുകരങ്ങളും കാണിച്ചുകൊടുത്തു.

മിഥുൻ എസ്
3A വിൻസെൻസോ മറിയ സർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


"https://schoolwiki.in/index.php?title=Sarnellischool/ചിണ്ടന്റ_സൂത്രം&oldid=864424" എന്ന താളിൽനിന്ന് ശേഖരിച്ചത്