ആരോരുമില്ലാത്ത ബാല്യകാലം ..
ഞാനെന്നിലില്ലാതിരുന്ന പോലെ
പടിയിറങ്ങുമ്പഴേ പ്രതീക്ഷയായ്
കിളിവാതിൽ ആരോ തുറന്നു പോലെ
എന്നും പ്രതീക്ഷ പ്രതീക്ഷ തൻ
ജീവിതം ......
വർണ്ണാഭമാക്കുന്ന വർണ്ണമുണ്ടോ
സ്വപ്നത്തിൽ ആരോ ചിരിച്ച പോലെ
എന്റെ ദുഖങ്ങളെല്ലാം അകന്നപോലെ
ആരോരുമില്ലാത്ത മുറിവേറ്റ കിളിയെപോൽ
ഞാനെന്നും ഏകയായി ,എകയായി .........
നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ
നഷ്ടമെന്താണെന്നതോർത്തില്ല നാം
ഇരുട്ടിലും ഏതോ നുറുങ്ങു വെട്ടം
അന്നും പ്രതീക്ഷ പ്രതീക്ഷയായ ജീവിതം
ഒറ്റപ്പെടലിന്റെ ഓർമ്മകൾ മാത്രമായ്
മുറിവേറ്റ എന്റെയീ ബാല്യകാലം
കാലം കടന്നുപോയ് ലോകം കടന്നുപോയ്
അന്നും പ്രതീക്ഷ പ്രതീക്ഷയായ് ജീവിതം