17:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ttvhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധക്കോട്ടകൾ തകർത്തെറിഞ്ഞ്
മനുഷ്യൻ തീർത്ത മതിലുകളെല്ലാം
ദുർബലമാക്കിയോരഗ്നി
പർവ്വത സ്ഫോടനം പോൽ
മഹാമാരി തൻ
ജ്വാലകൾ ആളിപ്പടരുന്നു.
ചുറ്റുമുള്ളവയൊക്കെ ചുട്ടുപൊള്ളിക്കുന്നു.....
ശ്വാസകോശങ്ങളെ വീർപ്പുമുട്ടിക്കുന്നു.
പുലിയാം മർത്ത്യൻ എലിയായ് മാറി.
ഉണരൂ മനുഷ്യാ ഉണരൂ
മന്നിൽ നിന്നും മനസ്സിൽ നിന്നും
മാലിന്യങ്ങൾ ഒഴിവാക്കൂ
പുതിയൊരു ലോകം പുലരും സത്യം.