ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കുട്ടന്റെ ലോക്ക്ഡൗൺ
കുട്ടൻറെ ലോക്ഡൗൺ
അന്ന് സ്കൂൾ അവധിയായിരുന്നു. അതുകൊണ്ടുതന്നെ കുട്ടൻ വൈകിയാണ് എണീറ്റത്.അതും അമ്മയുടെ നിർത്താതെയുള്ള വിളികേട്ട്.കുട്ടൻ എണീറ്റു വരുമ്പോൾ ടിവിയിൽ മുഴുകിയിരിക്കുന്ന അച്ഛനെയാണ് കണ്ടത്. എന്നും എണീറ്റു വരുമ്പോൾ അച്ഛൻ എന്നെ വിളിച്ച് അടുത്തിരുത്തി ഒരു പഞ്ചാരയുമ്മ തരാറുണ്ടായിരുന്നു. എന്നാൽ ഇന്ന് എന്തു പറ്റിയീയച്ഛന്., കുട്ടൻ പിറുപിറുത്തു കൊണ്ട് ഓടിച്ചെന്ന് അമ്മയോട് സങ്കടം പറഞ്ഞു. 'അമ്മേ....അച്ഛന് ടിവിയിൽ രാവിലെ തന്നെ എന്താത്ര കാണാനുള്ളത്,എന്നെയൊന്ന് നോക്കിയതു പോലുമില്ല..' ഓ.. അതാണോ കാര്യം, എൻറെ കുട്ടാ, കൊറോണ എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കയാണ് നമ്മുടെ ലോകം.നിൻറച്ഛനത് കേൾക്കുകയാണ്. ങേ....അതൊക്കെയെപ്പളാ സംഭവിച്ചത്,ഞാനൊന്നുമറിഞ്ഞില്ലാല്ലോ.....,കുട്ടൻ പറഞ്ഞു. മോനേ..വല്ല കൊച്ചുടീവീം കണ്ടോണ്ടിരുന്നാലെ ലോക കാര്യോന്നും അറീല. ..അമ്മ പറഞ്ഞു. കുട്ടൻ ' മ്ം' എന്ന് മൂളി പതിവ് കാര്യങ്ങളിലേക്ക് കടന്നു. കുറച്ച്നേരം ടിവികണ്ട് കുട്ടൻ കളിക്കാൻ പോയി. വിജനമായ കളിസ്ഥലം കണ്ടപ്പോൾ കുട്ടന് സങ്കടമായി. അവൻ കുറച്ച് നേരം അവിടെയുള്ള പാറക്കല്ലിലിരുന്നു. അപ്പോഴാണ് ആ വഴി പോയ ഒരു വല്യച്ഛനെ കണ്ടത്. അവരോടവൻ ചോദിച്ചു. 'എൻറെ കൂട്ടുകാരെന്താ ഇന്ന് കളിക്കാൻ വരാഞ്ഞെ...' ഇതുകേട്ട് വല്യച്ഛൻ പറഞ്ഞു. മോനെ... രാജ്യം 21 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്ക്യാ അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടാൽ പോലീസ് പിടിക്കും. മോൻ വേഗം വീട്ടിലേക്ക് പോയ്ക്കോ....ഇതുകേട്ട് പേടിച്ച് കുട്ടൻ വീട്ടിലേക്കോടി.അവൻ വീട്ടിലെത്തിയതും അച്ഛനോട് പറഞ്ഞു.എന്തൊരു കഷ്ടാണ് ഈ ലോക്ഡൗണിനെ കൊണ്ട്. എൻറെ കുട്ടാ രോഗം വ്യാപിക്കാതിരിക്കാനാണ് രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചത്.അതുകൊണ്ട് നമ്മൾ പുറത്തെങ്ങും പോവാതെ ,വീട്ടിലിരിക്കണം.കൂടാതെ പരിസരശുചിത്വവും വ്യക്തിശുചിത്വവും പിലിക്കണം.അച്ഛൻറെ വാക്കുകൾ ശരിയാണെന്നവന് തോന്നി. ഞാനിനി ലോക്ഡൗൺ തീരുന്നത് വരെ പുറത്തിറങ്ങില്ല,കൂടാതെ അച്ഛനെ പച്ചക്കറിതോട്ടത്തിലും,അമ്മയെ വീട്ടുജോലിയിലും സഹായിക്കുമെന്ന് കുട്ടൻ ഉറച്ച തീരുമാനമെടുക്കുകയും ചെയ്തു .
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |