ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
         പ്രിയപ്പെട്ടവരെ, നാം എല്ലാവരും വളരെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആളുകളെ കാർന്നുതിന്നുന്ന ഒരു പുതിയ വൈറസ് ആളുകളിൽനിന്ന് ആളുകളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ്,  അതാണ് കൊറോണ വൈറസ്. കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ചൈനയിലെ വുഹാൻ എന്ന മഹാനഗരത്തിൽ ആണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയിൽ മാത്രം മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടരുകയാണ്. ചുമ ശ്വാസതടസ്സം എന്നിവയാണ് ഇതിന് ലക്ഷണങ്ങൾ ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല അതുകൊണ്ട് നാം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ്  പലപ്പോഴും പലരുമായും ഇടപഴകുന്ന വരാണ് നമ്മൾ. ആശുപത്രികളിൽ, പൊതുഇടങ്ങളിൽ പോയി വീട്ടിൽ വന്നാൽ ഉടനെ കൈകാലുകൾ കഴുകുക. മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക സാമൂഹിക അകലം പാലിക്കുക. ഇന്ത്യയിൽ കോവിഡ്  ഏറ്റവുമധികം ബാധിച്ചത് മുംബൈയിലാണ്. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളിൽ ഭൂരിഭാഗംപേരും രോഗ വിമുക്ത ആയി. ഇന്ത്യയിൽ ഇത്രയും ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് രോഗ വ്യാപനത്തെ ഈ തോതിൽ പിടിച്ചുകെട്ടാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സർക്കാറിനോടും ആരോഗ്യ പ്രവർത്തകരോടും പോലീസിനോടും നാം കടപ്പെട്ടിരിക്കുന്നു.
ലോകം മഹാമാരിക്ക് അടിമപ്പെടുക ആണെങ്കിലും ഈ കൊറോണ കാലത്തിൽ ധാരാളം ഗുണങ്ങൾ ഉള്ളതും പറയേണ്ടിയിരിക്കുന്നു. നാമെല്ലാവരും ഇപ്പോൾ ഇതു കാരണം വീട്ടിൽ തന്നെ കഴിയുകയാണല്ലോ. ആരുംതന്നെ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നില്ല. അതുകൊണ്ട് നാം വീട്ടിലുള്ള ആഹാരം മാത്രം കഴിക്കുന്നു. കുട്ടികൾ ജങ്ക് ഫുഡ് കഴിക്കാതെ ആയി നാം വീടും പരിസരവും വൃത്തിയാക്കുന്നു ചിലരെങ്കിലും വീട്ടിൽ കൃഷി തുടങ്ങി വീട്ടിൽ ഉള്ളവരുമായി ചിലവഴിക്കാൻ സമയം കിട്ടി. മാത്രമല്ല ഇതിലൂടെ പല കാര്യങ്ങളും നാം പഠിച്ചു വിവാഹങ്ങൾ ലളിതമായി നടത്താമെന്നും 80% ആശുപത്രി യാത്രകൾ അനാവശ്യമാണെന്നും നാം പഠിച്ചു മദ്യനിരോധനം നടപ്പിലായി, നമ്മുടെ നദികൾ മാലിന്യ മുക്തമായി വായുമലിനീകരണം ഇല്ലാതായി. ഭാരതം വിദേശരാജ്യങ്ങളുടെ മുന്നിൽ ഒന്നുമല്ല എന്ന ചിലരുടെ അഭിപ്രായം മാറ്റാൻ പറ്റി. ഇതെല്ലാം ആയാലും ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം.
ലോകാസമസ്താസുഖിനോഭവന്തു.
നിവേദ്
5ഡി ജിയുപിഎസ് അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം