കൊറോണ എന്ന മഹാമാരി- കവർന്നെടുത്തു ജനങ്ങളെ മരണമെന്ന ക്രീഡകളിയാൽ, കൊറോണ പുൽകി നമ്മളെ ലോകമെങ്ങും വിലാപങ്ങൾ ' ദൈവമില്ലേ കാണുവാൻ പിടഞ്ഞിടുന്നു കുരുന്നു ജീവനുകൾ പോലുമേ തളർന്നിട്ടാതെ പൊരുതിടുന്നു - പൊരുതിടുന്നു നമ്മളെവരും ജാതിയില്ല മതമില്ല രാഷ്ട്രീയ ചട്ടങ്ങൾ ഇല്ല കള്ളമില്ല ചതിയുമില്ല ഒരൊറ്റ കെട്ടായി നാം പ്രതിരോധവും ശുചിത്വവും, മുൻകരുതലായെടുത്തിട്ട് തുടച്ചുനീക്കും രക്ഷനേടും നമ്മളി മഹാമാരിയിൽ നിന്നും.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത