പോരാടുവാൻ നേരമായിന്നുകൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കീദുരന്തത്തി - നലയടികളിൽ ഹസ്‌തദാനം അൽപകാലം നാം ആകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരുജീവനല്ല - ഒരു ജനതയെത്തന്നെയല്ലേ ?..... ആരോഗ്യരക്ഷക്കു നൽകും നിർദേശങ്ങൾ പാലിച്ചീടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്തക്കായ് ഒരു മനസ്സോടെ ശ്രമിച്ചിടാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെി - നാളുകൾ സമർപ്പിക്കാം ഈ ലോകനന്മക്കുവേണ്ടി