ഗവ യു പി എസ് മാതശ്ശേരിക്കോണം/അക്ഷരവൃക്ഷം/അവധി കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധികാലം
ഒരു കോളനി. കോളനി നിറയെ ആളുകൾ. അവരിൽ ചിലരാണ് അമ്മു ,പൊന്നു ,മിന്നു ,ചക്കി ,അപ്പു. ഇവർ മാത്രമല്ല ഇനിയും ഉണ്ട് കളിക്കൂട്ടുകാർ ഇവർ രാവിലെ 10 മണിക്ക് ഗ്രൗണ്ടിൽ കളിക്കാൻ വരും. ഇവരുടെ സ്കൂൾ ഒക്കെ അടച്ചു കാരണം കൊറോണ വൈറസ് ( കോവിഡ് 19 ) ഇത് വളരെ വ്യാപകമായിരുന്നു ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ടതാണ്. നമ്മുടെ മുഖ്യമന്ത്രിപിണറായി sir ഉം പ്രധാനമന്ത്രിമോദി sir ഉം കൂടി കർശന നടപടി എടുത്തു .ഇനി പുറത്തിറങ്ങരുത് .വീടുകൾക്കുള്ളിൽ തന്നെ ഇരിക്കണം എന്നായിരുന്നു. അങ്ങനെ കൂട്ടുകാരെല്ലാം വീടിനുള്ളിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു .അതിനു മുൻപ് എല്ലാവരും ഗ്രൗണ്ടിൽ ഒത്തുകൂടി .ഇനി ഇവിടെ ആരും കളിക്കാൻ വരണ്ട എന്ന് പറഞ്ഞു .ഈ അവധിക്കാലം കൊറോണക്കാലം . അങ്ങനെ എല്ലാവരും വീട്ടിലേക്ക് തിരികെ പോയി. വീട്ടിൽ പോയി അവർ ചെയ്തത് അമ്മയെ അടുക്കളയിൽ സഹായിച്ചു .അക്ഷരവൃക്ഷത്തിലേയ്ക്ക് കഥ ,കവിത തുടങ്ങിയവ എഴുതി. അങ്ങനെ നല്ല നല്ല കാര്യങ്ങൾ ചെയ്തു . സസ്യങ്ങൾ നട്ടു.കൃഷിയെ പരിപാലിച്ചു.പക്ഷെ അപ്പോഴും വൈറസ്സിനെതിരെ നമ്മൾ പോരാടുകയാണ്. ഈ അവധിക്കാലം വീട്ടിനുള്ളിൽ ആയി കുട്ടികൾക്ക് സങ്കടം കളിക്കാൻ പറ്റാത്തതല്ല .ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടതാണ്. കുട്ടികളുടെ അവധിക്കാല ആഘോഷം വീടിനുള്ളിൽ ആയിരുന്നു വളരെ ദുഃഖകരമായിരുന്നു ഈ അവധി കാലം ......


അഭിനയ സേതു
5 A ഗവ,യു.പി.എസ് മാതശ്ശേരിക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ