സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ഒന്നിച്ചു നീങ്ങാം

14:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു നീങ്ങാം


ഇന്ന് ലോകമാകെ ഒരു വൈറസിന് മുന്നിൽ കീഴടങ്ങിയിരിക്കുവാണ് .നോവൽ കൊറോണ ,കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് -19 എന്ന വൈറസ് ആണ് ഇന്ന് ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയിരിക്കുന്നത് .2019 മിഡിൽ ഈസ്റ്റിൽ ആണ് ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തപ്പെട്ടതു .ആ സമയം ഏകദേശം 900 പേർ മരണത്തിനു കിഴടങ്ങിയിരുന്നു .2019 അവസാനത്തോട് കൂടി ചൈനയിലെ വുഹാൻ എന്ന പ്രാവശ്യയിൽ ആണ് കൊറോണ സ്ഥിരീകരിച്ചത് .പതിനായിരങ്ങൾ മരണത്തിനു കീഴടകുകയും പതിനായിരങ്ങളെ രോഗം ബാധിക്കുകയും ചെയ്തു .മരണപ്പെട്ടവരെ ആഴമേറിയ കുഴികൾ എടുത്തു മൂടുന്ന ഹൃദയബേധകമായ കാഴ്ച ടെലിവിഷൻ വാർത്തകളിലൂടെ കാണേണ്ടി വന്നു .ഈ രോഗം തുടർന്ന് ഓരോ രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു .ഇന്ന് ഈ മഹാമാരി നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തെയും പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നു .നമ്മുടെ രാജ്യം മെയ് മൂന്ന് വരെ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുന്നു .എന്നാൽ നമ്മുടെ സംസ്ഥാനം ഈ മഹാമാരിയെ തടഞ്ഞു നിർത്തുന്നതിൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും രോഗവ്യാപനം തടഞ്ഞു നിർത്താൻ സാധിക്കുകയും ചെയ്തു .Break the chain ,stay home ,stay safe എന്ന ക്യാമ്പൈനിലൂടെ രോഗവ്യാപനം തടഞ്ഞു നിർത്താൻ സാധിക്കുകയും ചെയ്തു .അത് മാത്രമല്ല പരിസര ശുചിത്യത്തിനും ,വ്യക്‌തിശുചിത്യവും ഇതിനും വളരെ അധികം പ്രദാന്യം നൽകി .പുറത്തിറങ്ങുമ്പോൾ മാസ്കുകൾ ഉപയോഗിച്ചു .സാനിറ്റൈസറും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകയും വഴി കൊറോണ എന്ന വൈറസിനെ ഒരു പരിധി വരെ പിടിച്ചു നിർത്താൻ നമുക്കു സാധിച്ചു .ഇതിനായി ആരോഗ്യപ്രവർത്തകർ പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചു .കേരള സർക്കാർ ദീർഖവീഴണതോടെ പ്രവർത്തിച്ചത് കൊണ്ടാണ് ഇവിടെ മനുഷ്യജീവനുകൾ നഷ്ടപ്പെട്ട് പോകാഞ്ഞത് .ഈ സമ്പൂർണ്ണ അടച്ചുപൂട്ടലുകളിൽ നിന്നും എത്രയുംവേഗം പുറത്തു വരാൻ നമുക്കു സാധിക്കണം .അതിനായി നമുക്കു ഒന്നിച്ചു പ്രവർത്തിക്കാം ഒന്നിച്ചു നീങ്ങാം ...

 

അഭിനവ്
3 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം