എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


ശുചിത്വം നമ്മെ പഠിപ്പിക്കേണ്ടതില്ല
    നാം ഓരോരുത്തരും കേരള മക്കളാണ്
    വ്യക്തിശുചിത്വത്തിൽ മുൻ നിരയാണു
    നാം ദിനം തോറും കുളിച്ചു വൃത്തിയുള്ളലക്കു
    വസ്ത്രം ധരിക്കുന്ന നാമാണു വൃത്തിയുള്ളവർ

കോവിഡെന്ന മഹാമാരി ലോകത്തെ തിന്നുന്നു
നാം കേരളമക്കൾ തൻ ശുചിത്വ ബോധത്തിലും
സർക്കാരുതീരുമാനിച്ചോരൊ ലോക്ഡൗണാലും
ഇന്നും ലോകത്തെ കീഴടക്കുന്നോരൊ മഹാമാരി
നാം വീണ്ടുവോളം അകറ്റി കഴിഞ്ഞിരിക്കുന്നു

എങ്കിലും നാം ചെയ്യേണമൊത്തിരി കാര്യങ്ങൾ
    അതിനിന്നു നാം പാശ്ചാത്യ പൗരസ്ത്യ
    ദേശങ്ങളെ കണ്ടു പഠിക്കേണ്ടതുണ്ടു നാം
    നോക്കുക അവരുടെ റോഡുകളും നദികളും
    ജലാശയങ്ങളും നമ്മുടെ പോലെയോ ?

നമ്മുടെ റോഡുകളിൽ ചിലർ
             മുറുക്കിതുപ്പുന്നു ചുമച്ചു തുപ്പുന്നു
             ആരുമോ ചോദിക്കയില്ല
             നീ എന്തിനിതു ചെയ്തു

അരുതരുത് മുറുക്കിയും ചുമച്ചും തുപ്പരുത്
നമ്മുടെ റോഡുകൾ വൃത്തിയായി കാണാൻ
സർക്കാരുതന്നെ മുൻകൈ എടുക്കണം
നിയമങ്ങൾ കൊണ്ടുവന്നെങ്കിലെ നാം
പഠിക്കുകയുളളു

കോഴി മാലിന്യങ്ങൾ രാത്രിയുടെ മറവിൽ തള്ളുന്ന സോദരാ ....
നിനക്കുമാ ദുർഗന്ധം ശ്വസിക്കേണ്ടിവരും
മാലിന്യങ്ങൾ സംസ്ക്കരിക്കേണ്ടിടത്തു മാത്രം
നാം തള്ളുക റോഡുകളിൽ നാം ഇടാതിരിക്കുക

പാശ്ചാത്യ രാജ്യങ്ങളെ കണ്ടു പഠിക്കേണം
റോഡിൽ തുപ്പിയാൽ , മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ
വന്നിടുമുടൻ കാവൽഭടന്മാരാം പോലീസുകാർ
അപ്പഴേ പെറ്റിയടിച്ചിടും ജയിലിലുമാക്കും

കൈകൾ സോപ്പിട്ടു കഴുകിയും ശുചിത്വം
     പാലിച്ചും നമുക്കീ മഹാമാരിയെ നേരിടാം
      അതുവരെ അതുവരെ അതുവരെ
      ശുചിത്വമാണ് പ്രതിവിധി അതുവരെ .....



 

അമൃത എസ് കുമാർ
8 C എസ് എൻ വി എസ് എച്ച് എസ് തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത