ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/ബുദ്ധിമാനായ കരടി

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബുദ്ധിമാനായ കരടി

ഒരിക്കൽ ഒരു മുയൽ കാട്ടിലൂടെ നടന്നു പോവുകയായിരുന്നു. ഹോ വല്ലാത്ത വിശപ്പ് എന്തെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ അങ്ങനെ ആലോചിച്ചു നടന്നു പോകുന്നതിനിടയിൽ മാങ്ങകൾ ഉള്ള ഒരു മാവ് കണ്ടു. ഹായ് നല്ല പഴുത്ത മാങ്ങ. മുയൽ കൊതിയോടെ മാവിലേക്ക് നോക്കി ഒരു മാങ്ങ കിട്ടിയിരുന്നെങ്കിൽ, അപ്പോൾ മുയൽ എന്റെ കൂട്ടുകാരനായ കാക്കയുടെ സഹായം തേടി. കാക്ക സഹായിക്കാം എന്ന് പറഞ്ഞു എന്നിട്ട് അവർ രണ്ടുപേരും കൂടി മാവിന് അടുത്തേക്ക് പോയി. കാക്ക മാങ്ങ കൊത്തി താഴെകിട്ടു. മാങ്ങ വീണത് മാവിനടിയിൽ കിടന്നുറങ്ങുന്ന മുള്ളൻപന്നിയുടെ മുകളിലേക്ക് ആയിരുന്നു. മുള്ളൻപന്നി ഞെട്ടിയുണർന്നു അവൻ പേടിച്ചു പറഞ്ഞു "അയ്യോ" ആകാശം താഴെ വീണേ !.

അപ്പോൾ മുയൽ പറഞ്ഞു ആകാശം അല്ല വീണത് മാങ്ങയാണ്. അത് എനിക്ക് താ... അത് ഞാൻ കണ്ട മാങ്ങയാണ് എന്ന് മുയൽ പറഞ്ഞു. അല്ല അത് എനിക്ക് തരൂ ഞാൻ ആണ് അത് കാണിച്ചു അത് താഴെ ഇട്ടത് എന്ന് കാക്ക പറഞ്ഞു. അപ്പോൾ മുള്ളൻപന്നി പറഞ്ഞു അത് എന്റെ പുറത്താണ് വീണത് എനിക്കുള്ളതാണ്. അങ്ങനെ അവർ തമ്മിൽ തിരക്കുമായി അതുവഴി വന്ന കരടി അവരുടെ തർക്കം കണ്ടു. തർക്കത്തിനു ഉള്ള കാരണം ചോദിച്ചപ്പോൾ മുയൽ പറഞ്ഞു ഈ മാങ്ങ ഞാൻ ആണ് കണ്ടത് അപ്പോൾ അത് എനിക്കല്ലേ? അപ്പോൾ കാക്ക പറഞ്ഞു, ഞാനാണ് അത് കുത്തി താഴെ ഇട്ടത്. അപ്പോൾ അത് എനിക്കല്ലേ? അപ്പോഴേക്കും മുള്ളൻപന്നി കരടിയോട് പറഞ്ഞു അത് എന്റെ ശരീരത്തിലേക്ക് ആണ് വീണത്, അപ്പോൾ അത് എനിക്ക് അല്ലേ? കരടി പറഞ്ഞു നിങ്ങളുടെ ഈ പ്രശ്നം ഞാൻ പരിഹരിക്കാം. കരടി മാമന്റെ കയ്യിലുള്ള കത്തിയെടുത്ത് മാങ്ങ നാലായി മുറിച്ചു. കൂട്ടുകാരെ ഇതിൽ നിന്നും മനസ്സിലാക്കേണ്ട കാര്യം അനാവശ്യമായി തർക്കിക്കരുത് തർക്കങ്ങൾ ഒന്നിനും പരിഹാരമല്ല. 
മുഹമ്മദ് സിനാൻ വി പി കെ.
5 F ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ