Schoolwiki സംരംഭത്തിൽ നിന്ന്
നാല് ദിവസങ്ങൾ
<
കുളക്കടവിൽ രണ്ട് തവളകൾ താമസിച്ചിരുന്നു. ഒരു ദിവസം ഒന്നാമൻ പറഞ്ഞു.നമ്മൾ രാത്രിയിൽ ഒത്തിരി ഒച്ചയുണ്ടാക്കുന്നത് അടുത്ത് താമസിക്കുന്ന മനുഷ്യർക്ക് വലിയ ശല്യം ഉണ്ടാക്കുമല്ലോ.അപ്പോൾ രണ്ടാമൻ പറഞ്ഞു പകൽ മുഴുവൻ മനുഷ്യൻ ഒച്ച ഉണ്ടാക്കുന്നതല്ലേ ? അപ്പോൾ രാത്രയിൽ നമ്മ്ൾ അവരുടെ ഉറക്കം കെടുത്തുക തന്നെ വേണം. ഇത് കേട്ടപ്പോൾ ഒന്നാമൻ പറഞ്ഞു വേണ്ടെടാ നമുക്ക് മാന്യമായി ജീവിക്കാം. രണ്ടാമൻ ഇതിനോട് യോജിച്ചു. അങ്ങനെ നാലു ദിവസങ്ങൾ തവളകൾ നിശബ്ദരായി ജീവിച്ചു.
അതേ സമയം തൊട്ടടുത്ത വീടികളിലെ താമലക്കാരായ അന്നക്കുട്ടി ചേടത്തി മറിയാമ്മ ചേടത്തിയോട് - എന്റെ പൊന്നു മറിയാമ്മേ മൂന്നുനാല് ദിവസങ്ങളായി ഞാനുറങ്ങിയിട്ട്. ഇതുകേട്ട് മറിയാമ്മ ചേടത്തി ചോദിച്ചു എന്താ അന്നക്കുട്ടി കാര്യം. അന്നക്കുട്ടി ചേടിത്തി പറഞ്ഞു ഇപ്പോൾ രാത്രികളിലൊന്നും തവളകൾ കരയുന്നില്ല. ഈ നിശബ്ജത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇതുകേട്ട ഒന്നാമൻ പറഞ്ഞു എനിക്കൊരു കാര്യം മനസ്സിലായി പരിസ്ത്ഥിയിൽ ഓരോരുത്തർക്കും ഓരോ ദൗത്യമാണ്. അത് നമ്മൾ നിറവേറ്റു തന്നെ വേണം. ഇതു കേട്ട രണ്ടാമൻ പറഞ്ഞു ശരിയാ പേക്രോം.......പേക്രോം.
|