സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/പുനർജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുനർജീവനം



മനുഷ്യാ നീ കൂട്ടിലടയ്ക്കപ്പെട്ടിരിക്കുന്നു
നിന്റെ അഹങ്കാരവും പൊങ്ങച്ചവും
ഐസൊലേഷൻ വാർഡിലായിരിക്കുന്നു
സ്നേഹവും കരുണയും തകർന്നടിയുന്ന
ലോകത്ത് ഉദിക്കുന്നു പുതു മഹാമാരികൾ
നമ്മൾ ഒന്നിക്കാനായി ലോക കരുണക്കായി
ജാതി മത വർഗ്ഗ വർണ വ്യത്യാസമില്ലാതെ
ഒരുമയോടെ വ്യക്തി ശുചിത്വത്തോടെ
അതിജീവിക്കാം ഈ വൻവിപത്തിനെ
പണത്തിനും പദവിക്കുമായി അലയുന്ന
മനുഷ്യർ ഇന്നീ വൻവിപത്തിനെ
ഒരുമയോടെ തടുക്കാനായി കച്ച കെട്ടി
ഒരുങ്ങുന്നു പോരാടാം നമുക്കൊരുമയോടെ
പ്രതിരോധിക്കാം സാമൂഹിക അകലത്തോടെ

 

ദേവിക കെ കെ
9 എ സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത