Kumarankary DUPS/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46424 (സംവാദം | സംഭാവനകൾ)
അമ്മ

അമ്മയെന്നുള്ളൊരു
 രണ്ടക്ഷരം എന്റെ
മാതൃസ്നേഹത്തിന്റെ
മുദ്രയാണ് ----- (2)

 അമ്മയെന്നുള്ളൊരു
രണ്ടക്ഷരം കേട്ടാൽ
അമ്മിഞ്ഞപ്പാലിൻ
സുഗന്ധമാണ് ----- (2)

പ്രിയമുള്ള വാക്കുകൾ
കൊണ്ടെന്റെ കാതിൽ
 മധുരസംഗീതം
 നിറയ്ക്കുമമ്മ ----- (2)

എന്റെ ജീവിതത്തിലേക്ക്
കടന്നുവന്നൊരു പൊൻ
തൂവലാണെന്റെയമ്മ
ഭാഗ്യമാണെന്നുമെന്നമ്മ ----- (2)

ആദ്യവിദ്യാലയം
 ഭവനമാണെങ്കിൽ
ആദ്യഗുരുവാണെന്നമ്മ
ആദി മഹസ്സാകുമെന്നമ്മ----- (2)

 

ജോസിയ ജോമോൻ
5 ഡി.യു.പി.എസ്‌.കുമരംകരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Kumarankary_DUPS/അക്ഷരവൃക്ഷം&oldid=861013" എന്ന താളിൽനിന്ന് ശേഖരിച്ചത്