വെളിയനാട് എൽ പി ജി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46406 (സംവാദം | സംഭാവനകൾ) (' പരിസ്ഥിതി നമ്മുടെ ജീവിതത്തെ വളരെയധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                       പരിസ്ഥിതി

നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്ന ഒരു ഘടകമാണ് പരിസ്ഥിതി. മനുഷ്യൻ അവന്റെ ഭൂരിഭാഗം ജീവിതാവശ്യങ്ങൾക്കും പരിസ്ഥിതിയെ ആശ്രയിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ജീവവായുവായ ഓക്സിജൻ. കാർബൺഡയോക്‌സൈഡിനെ സ്വീകരിച്ചു ചെടികളും മരങ്ങളും പ്രകാശസംശ്ലേഷണത്തിലൂടെ ഓക്സിജനെ പുറത്ത് വിടുകയും ആഹാരം നിർമ്മിക്കുകയും ചെയ്യുന്നു. ഈ സഹായത്തിനു നമുക്കൊരിക്കലും വിലയിടാനാവില്ല, കൂടാതെ കുടിക്കാനുള്ള വെള്ളം, ഉപജീവനമാർഗങ്ങൾ അങ്ങനെ ഒട്ടേറെ കാര്യങ്ങൾക്കു നാം പ്രകൃതിയെ ആശ്രയിക്കുന്നു. മറ്റൊരു പ്രധാന കാര്യമാണ് മരുന്നുകൾ. എത്രത്തോളം മരുന്നുകളാണ് നാം പ്രകൃതിയിൽ നിന്ന് ശേഖരിക്കുന്നത്. ഇനിയും ധാരാളം രോഗങ്ങൾക്കുള്ള മരുന്നുകൾ പ്രകൃതിയിൽ തന്നെ ഉണ്ട്.

                            ഭൂമിയിലെ ഊർജ്ജത്തിന്റെയെല്ലാം സ്രോതസ്സ് സൂര്യനാണ്. കാറ്റും, മഴയും, വെയിലും, പകലും രാത്രിയും, മാറി മാറി വരുന്ന ഋതുക്കളും പ്രകൃതിയുടെ വരദാനമാണ്. രാവിലെ കിളികളുടെ നാദം കേട്ട് ഉണരുക, ഇടതൂർന്ന വനത്തിലൂടെ നടക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് സന്തോഷം പകരുന്നവയാണ്. ഇവയ്കൊന്നും പകരം നൽകാൻ നമുക്കാവില്ല 
   ഈ സത്യങ്ങൾ ഒക്കെ മനസ്സിലാക്കികൊണ്ടും പ്രകൃതിയെ ചൂഷണം ചെയ്തു നശിപ്പിക്കുകയാണ് മനുഷ്യൻ. സൗജന്യമായി ലഭിക്കുന്നത് പോരാതെ ആവശ്യത്തിലധികം കയ്യിട്ടു വാരുന്ന നാം പ്രകൃതിയെ നശിപ്പിക്കുകയാണ്. നമ്മുടെ ആവശ്യങ്ങൾ ആർത്തിയായി മാറുമ്പോഴാണ് പരിസ്ഥിതിനാശം സംഭവിക്കുന്നത്. ഒന്ന് ഓർക്കുക ഓരോനിമിഷവും നാം പരിസ്ഥിതിയെ നശിപ്പിക്കുമ്പോൾ നാം നമ്മുടെ വേര് തന്നെയാണ് അറുക്കുന്നത്