പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/കുട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42459 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടുകാരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടുകാരൻ

 കൂടുകൂട്ടാനായെന്റെ
 കൂടുതേടിയണഞ്ഞൊരു
കുഞ്ഞാറ്റക്കിളി ....
കാറ്റിനോടു കഥ മെനഞ്ഞും
കടലിനോടു കഥ പറഞ്ഞും
കാടായ കാടെല്ലാം മേടായമേടെല്ലാം
കണ്ണാരം പൊത്തിക്കളിച്ചു....
മഞ്ഞു പൊഴിയും വസന്തത്തിൽ
 വിരിയുമായി രം പൂവാടികൾ;
പനിനീർ ദളം പോലെ
 മൃദുവായ ചുണ്ടുകൾ ',
കിനാവുകൾ ചേക്കേറിയ
ഹൃദയാകാശത്തിൽ
പ്രതീക്ഷയാം
നിലാവെളിച്ചത്തിൽ.
കാട്ടിയ വഴിയേ
 ഞാനെന്റെ ജീവിതത്തോണി തുഴയുന്നു
 

അൽജാദ് ബഷീർ
VI പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


അൽ ജാദ്