(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ തിരിച്ചറിവ്
വുഹാനിൽ ജനിച്ചു , ചൈന വളർത്തി ,
വിമാനം കയറി ലോകം ചുറ്റി
അതിനിടയ്ക്ക് കോവിഡ്- 19 എന്ന പേരും കിട്ടി.
ലോകത്തെ വിരൽ തുമ്പിലാക്കിയ മനുഷ്യരെ
ഞാൻ എന്റെ വിരൽ തുമ്പിലാക്കി.
അങ്ങനെ ഞാൻ കേരളമെന്ന കൊച്ചു നാട്ടിലുമെത്തി.
ഇവിടെ ആദ്യമെല്ലാം എന്നെ കണ്ട് , പേടിച്ചോടിയവരെ ,
പിന്നെയെനിക്ക് കാണാൻ പോലും കിട്ടിയില്ല.
എല്ലാരും എവിടെ പോയി?
കാക്കിയിട്ട കുറേ മനുഷ്യർ മാത്രം.
അവരെ തൊടാൻ ശ്രമിക്കുമ്പോഴെല്ലാം ഞാൻ പതറി വീഴുന്നു.
ചൈന, USA, ബ്രിട്ടൻ, ഇറ്റലി- വമ്പന്മാരെയെല്ലാം ഞാൻ വീഴ്ത്തി
എന്തു പറ്റിയെനിക്ക്?
എന്തുകൊണ്ട് ഈ കൊച്ചു നാടിനെ ഒന്നും ചെയ്യാനാകുന്നില്ല?
പണ്ട് നിപ്പ പറഞ്ഞത് ഞാനിപ്പോൾ ഓർക്കുന്നു
ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്”