കെ.എസ്.കെ.എം..യു.പി.എസ്. ചെറുകുളമ്പ/അക്ഷരവൃക്ഷം/ഒത്തുചേരാം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുചേരാം

'മോളെ എഴുന്നേൽക്ക്, സമയം 7 മണി കഴിഞ്ഞു.' അമ്മയുടെ വിളിയാണ്. കിഴക്ക് നിന്നും സൂര്യൻ ഉദിക്കുകയാണ്. ജനൽ പാളിയിലൂടെ സൂര്യകിരണങ്ങൾ കനിയുടെ മുഖത്ത് തട്ടി പ്രതിഫലിച്ചു. അമ്മയുടെ വിളി കേട്ട് അവൾ പെട്ടെന്ന് ഉണർന്നു. എഴുന്നേറ്റ് പല്ലു തേച്ച്, നേരെ മാവിൻ ചോട്ടിലേക്ക്. പറമ്പിലാണ് തേൻമാവ്, എല്ലാവരും മുത്തശ്ശിത്തേന്മാവ് എന്നാണ് വിളിക്കാറ്. ഓടുന്നതിനിടെ കനി ഓർത്തു 'സമയം വൈകിപ്പോയി കൂട്ടുകാരെല്ലാവരും അവിടെ എത്തിയിട്ടുണ്ടാകും.'അവൾ ഉടനെത്തന്നെ മുത്തശ്ശിത്തേന്മാവിനു ചോട്ടിലെത്തി. കൂട്ടുകാരെല്ലാം അവിടെ എത്തിക്കഴിഞ്ഞിരുന്നു. അവളുടെ കൂട്ടുകാരാണ് കിളികളും, അണ്ണാന്മാരും, പൂച്ചകളും. വെക്കേഷനല്ലേ ക്ലാസ്സില്ലല്ലോ. അണ്ണാന്മാർ തേൻമാവിലെ പഴുത്ത മാമ്പഴം മുകളിലിരുന്ന് കഴിക്കുകയാണ്. കിളികൾ ചിലക്കുന്നു, ചിലത് മാമ്പഴം കഴിക്കുന്ന തിരക്കിലാണ്. മറ്റു കൊച്ചുജീവികൾ താഴെ വീണ മാമ്പഴം കഴിക്കുന്നു.

കനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കിളിയെ കനി ചിന്നു എന്നാണ് വിളിക്കുന്നത്. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അണ്ണാൻകുട്ടിയാണ് മിട്ടു. ഇവർ രണ്ടു പേരും കനിയുടെ കൂടെ എപ്പോഴും കാണും. തേൻമധുരമുള്ള മാമ്പഴങ്ങളാണ് തേൻ മാവിൽ ഉണ്ടാവാറ്.

മിട്ടു ഉടനെ ഓടി വന്നു അമ്പരപ്പോടും ആശ്ചര്യത്തോടും കൂടി ചോദിച്ചു "കനി, എന്താ നമ്മുടെ ഇടവഴിൽ കൂടി ആരും പോവാത്തത്? ആരെയും കുറച്ചുദിവസാമായിട്ട് കാണുന്നില്ലല്ലോ? "നിന്റെ കൂട്ടുകാരി ടുട്ടുവിനെ കണ്ടിട്ട് എത്രയായി കനി".

അപ്പോൾ കനി പറഞ്ഞു" ഞങ്ങൾ മനുഷ്യർ വല്ലാത്തൊരു ബുദ്ധിമുട്ടിലാണ് ഒരു കുഞ്ഞൻ വൈറസ് ഞങ്ങളുടെ ജീവൻ എടുക്കുകയാണ്. ഇവിടെ മാത്രമല്ല ലോകത്ത് എല്ലായിടത്തും അവനുണ്ട്.കൊറോണ എന്നാണവന്റെ പേര്. അവനിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഇടക്കിടെ കൈ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക, അകലം പാലിക്കുക, ശുചിത്വം പാലിക്കുക എന്നിവയൊക്കെയാണ് ഞങ്ങൾ ചെയ്യേണ്ടത്. അതുകൊണ്ട് മിട്ടു ഞങ്ങളോട് കുറെ ദിവസതെക്ക് പുറത്തിറങ്ങരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. എങ്കിലേ കുഞ്ഞൻ വൈറസിനെ ഓടിക്കാൻ പറ്റൂ".

"ഓ.... ശരി, അതാണ് ആരെയും കാണാത്തത് അല്ലേ. കനി നീയും ശ്രദ്ധിക്കണം ട്ടോ...ഞങ്ങൾക്ക് നിന്നെയും മറ്റു എല്ലാവരെയും വേണം. കുഞ്ഞൻ വൈറസിനെ ഓടിച്ചിട്ട് നമുക്ക് വീണ്ടും ഒത്തുചേരാം".

രഹ്‌ന.എൻ
7 M കെ.എസ്.കെ.എം.യു.പി.എസ് ചെറുകുളമ്പ
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ