വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ നല്ല ഭാവിയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ഭാവിയ്ക്കായ്

ഒരു ക്രിസ്തുമസ് ദിവസ്സമായിരുന്നു അത്.ഞാനും എൻറെ കൂട്ടുക്കാരും ക്രിസ്തുമസ് ട്രീ അലങ്കരിക്കുകയായിരുന്നു.എൻറെ അമ്മ കുറച്ച് പലഹാരങ്ങൾ കൊണ്ടു വന്നു.ഞങ്ങളെ പലഹാരം കഴിക്കാൻ വിളിച്ചു.ഞങ്ങളെല്ലാവരും അമ്മയുടെ അടുത്തെക്കോടി.പലഹാരമെടുക്കാൻ മുന്നോട്ടു വന്നു.അമ്മ പാത്രം പിന്നോട്ട് വലിച്ചു.അപ്പോൾ ഞാൻ ചോദിച്ചു: അമ്മേ ഇത് ഞങ്ങൾക്കുള്ളതല്ലേ? നിങ്ങൾക്കുള്ളത് തന്നെയാണ്..പക്ഷേ നിങ്ങളാരും കൈ കഴുകിയിട്ടില്ല.എല്ലാവരും കൈ കഴുകി വരൂ..ഞങ്ങൾ കൈ കഴുകി അമ്മയുടെ അടുത്തെക്ക് ചെന്നു.അമ്മ പലഹാരങ്ങൾ തന്നു.പലഹാരങ്ങൾ കഴിച്ചു കഴിഞ്ഞതിന് ശേഷം അമ്മ ഞങ്ങളോട് പറഞ്ഞു.നാം എന്തു ഭക്ഷണം കഴിക്കുന്നതിൻറെ മുമ്പും ശേഷവും കൈയ്യും വായയും കഴുകേണം.ഇല്ലെങ്കിൽ നമുക്ക് രോഗങ്ങൾ വരും.വയറു വേദന,ഛർദ്ദി,വയറിളക്കം അങ്ങനെ പലതരം രോഗങ്ങൾ ഉണ്ടാകും.അതുകൊണ്ട് നാം എപ്പോഴും ശുചിത്വം പാലിക്കണം.ഇനി നിങ്ങളെല്ലാവരും ഭക്ഷണം കഴിക്കുന്നതിൻറെ മുമ്പും ശേഷവും കൈയ്യും വായയും കഴുകില്ലേ?..ഞങ്ങളെല്ലാവരും ഒരുമിച്ച് പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിൻറെ മുമ്പും ശേഷവും ഞങ്ങൾ കൈയ്യും വായയും കഴുകും.അത് കേട്ട് അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞുഃ നല്ല കുട്ടികൾ

സഫറിൻ.യു
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ