പോരാടുവാൻ നേരമായിരുന്നു കൂട്ടരേ പ്രധിരോധ മാർഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി- നലയടികളിൽ നിന്നു മുക്തിനേടാം ഒഴിവാക്കിടാം സ്നേഹ സ്പർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അല്പകാലം നാം ആകന്നിരുന്നാലും പരിഭവിക്കേണ്ട പിന്നെ പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ- നടക്കുന്ന സോദരെ കേട്ട് കൊൾക നിങ്ങൾ തകർക്കുന്നത് ജീവനല്ല ഒരു ജനതയെ തന്നയല്ലോ ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ...
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത