ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഒരു ഗ്രാമത്തിൽ രണ്ട് കൂട്ടുകാർ താമസിച്ചിരുന്നു. അവരെന്നും അവിടെ അടുത്തുള്ള മാവിൻചുവട്ടിൽ കളിക്കുമായിരുന്നു.അങ്ങനെ ഒരു ദിവസം അവർ മാവിൻചുവട്ടിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഒരപ്പൂപ്പൻ അവരോട് പറഞ്ഞു, കുട്ടികളേ നിങ്ങൾ അറിഞ്ഞില്ലേ കൊറോണ എന്ന മഹാമാരി ലോകത്തെ പിടിച്ചടക്കിയത്.കൊറോണയോ? അതെന്താ? കുട്ടികൾ ചോദിച്ചു. അത് മഹാ അപകടകാരിയായ ഒരു വൈറസാണ് എന്ന് പറഞ്ഞ് അപ്പൂപ്പൻ നടന്നകന്നു. കുട്ടികൾ അവരുടെ വീട്ടിലേക്കും പോയി. ആ കുട്ടികളുടെ അമ്മമാരും അവരോട് അതേ കാര്യം പറഞ്ഞു. പിന്നെ അവരോട് നാളെ തൊട്ട് കളിക്കാൻ പോകേണ്ട എന്നും പറഞ്ഞു. കുട്ടികൾ ശരിയെന്ന് തലയാട്ടി. മഹാമാരി അവരുടെ ഗ്രാമത്തിലെ ഒരാൾക്ക് പിടിപെട്ടു എന്ന സങ്കട വാർത്ത അവർ അറിഞ്ഞു. അതോടെ അവരുടെ ഗ്രാമത്തിലെ കാര്യങ്ങൾ കുറച്ച് കർശനമാക്കി. ഇങ്ങനെ കഴിഞ്ഞ് കൊണ്ടിരിക്കെ വീണ്ടുമൊരു ദു:ഖ വാർത്ത അവർ കേട്ടു. മാവിൻ ചുവട്ടിൽ കളിച്ചിരുന്ന ഒരു കുട്ടിക്ക് കൊറോണ പിടിപെട്ടു എന്ന വാർത്ത.അവർക്ക് സങ്കടമായി. അന്ന് മുതൽ എന്നും ആ കുട്ടിക്ക് അവർ മൊബൈലിലൂടെ ഫോൺ വിളിക്കുമായിരുന്നു. ഒരു ദിവസം ആ കുട്ടി ഫോൺ വിളിച്ചപ്പോൾ കൊറോണ ബാധിച്ച കൂട്ടുകാരനോട് അവൻ പറഞ്ഞു, നീയെന്നും ഇരുപത് സെക്കന്റ് കൈകൾ സോപ്പിട്ട് കഴുകണം. ഗ്ലൗസും മാസ്കും ധരിക്കണം.ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കണം. നന്നായി വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും വേണം.എന്നാൽ നിനക്ക് കൊറോണയിൽ നിന്നും രക്ഷ നേടാം. പറഞ്ഞത് പോലെ ആ കുട്ടി എല്ലാം ചെയ്യുകയും മഹാമാരിയിൽ നിന്നും രക്ഷ പ്പെടുകയും ചെയ്തു.ഈ കഥയിൽ നിന്ന് നമുക്ക് എന്ത് മനസിലാക്കാം. ഈ കുട്ടി ചെയ്തത് പോലെയും ആരോഗ്യ പ്രവർത്തകർ പറയുന്നത് കേട്ടിരുന്നെങ്കിലും ലോകമാകെ കൊറോണ വ്യാപിക്കില്ലായിരുന്നു. കൊറോണ ഉണ്ടെന്നറിഞ്ഞിട്ടും ജനങ്ങൾ തെരുവിൽ ഇറങ്ങി നടന്നത് കൊണ്ടല്ലേ കൊറോണ പിടിപെട്ടത്.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ