എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ശുഭപ്രതീക്ഷയോടെ...

10:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുഭപ്രതീക്ഷയോടെ...


കൊറോണ, അതെ ഏകദേശം ഒന്നുരണ്ട് മാസങ്ങൾക്കു മുമ്പ് പത്രങ്ങളുടെ അവസാന പേജുകളിൽ മാത്രം കണ്ടു മറന്ന ഒരു പദമായിരുന്നു എനിക്കത്. മറ്റൊരു തരത്തിൽ പറ ഞ്ഞാൽ ചൈനയിലെ വുഹാൻ എന്ന നഗരത്തെ പറ്റി ലോകത്തെ അറിയച്ച ഒരു കുഞ്ഞൻ വൈറസ്.

ദിനപത്രങ്ങളിലെ വിദേശകാര്യം എന്ന പേജിലും വാർത്താചാനലുകളുടെ ഏറ്റവും താഴെ ഒഴുകിനടക്കുകയും ചെയ്ത കൊറോണ ഇന്ന് ലോകത്താകമാനം സർവമാധ്യമങ്ങളിലും മുൻപന്തിയിൽ ഇടം പിടിച്ചിരിക്കയാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ആ വീരൻ ഇന്ന് നമ്മുടെ ലോകത്തെ ജനങ്ങളെയാകെ വീട്ടിൽ ഒതുങ്ങിക്കൂടാൻ കാരണമാക്കി. ആ പ്രതിഭാസത്തിനൊരു പേരുമുണ്ട്-LOCK DOWN.

ലക്ഷങ്ങളും കോടികളും വാരിക്കൂട്ടാൻ നെട്ടോട്ടമോടുന്ന ജനങ്ങളുടെ ദിനചര്യ തന്നെ മാറ്റിമറിച്ച ഒരു വർഷം-2020. ഈ ഫാൻസി വർഷത്തിലേക്ക് പ്രതീക്ഷയോടെ കാലെടുത്തുവച്ച മനുഷ്യരാശിക്ക് കൊറോണ വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുന്നു. പക്ഷെ അതിലൊരു മറുമുഖമുണ്ട് പഴമയിലേക്ക് മനുഷ്യനെ തിരിഞ്ഞുനോക്കാൻ ലഭിച്ച ഒരു അവസരമാണിത്.

ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം വീടും ഫോണും ചക്കവിഭവങ്ങളും മുഖ്യമന്ത്രിയുടെ വാർത്താസമ്മേലനവുമൊക്കെയായി ചുരുങ്ങിയിരിക്കയാണ് ഓരോദിവസവും. പക്ഷെ കയ്യുംമെയ്യും മറന്ന് പ്രവർത്തിക്കുന്ന


ആരോഗ്യപ്രവർത്തകരും സർക്കാരും നമ്മുടെ വലിയ അനുഗ്രഹമാണ്. ഡ്യൂട്ടിക്ക് പോയ ആരോഗ്യപ്രവർത്തകയായ അമ്മയെ കാണാൻ വിതുമ്പുന്ന കുഞ്ഞും വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി ബന്ധുക്കളെ ഒന്ന് കാണാൻ കഴിയെതെ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസിയുമൊക്കെ നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കയാണ്. ഇതിനൊക്കെ ഒരു വിരാമം എന്നാണ് എന്ന് പ്രവചിക്കാൻ പറ്റാത്ത നിസ്സഹായമായ അവസ്ഥ...


"കാലം പകരം ചോദിക്കാതെയൊന്നും കടന്നുപോയിട്ടില്ല" എന്ന വാക്കുകൾക്ക് ഇന്ന് ശക്തി കൂടുകയാണ്. സർവവും സഹിച്ച ഭൂമിയുടെ ഒരു തരം പകരം ചോദിക്കലായിരിക്കും ഒരുപക്ഷെ ഈ മഹാമാരിയും. നല്ലനാളേക്കായി പ്രതീക്ഷയർപ്പിച്ച് സുരക്ഷിതരായി വീടുകളിൽ കഴിയാം നമുക്കോരുരുത്തർക്കും...

നിവേദ്യ രാജൻ
7.B എസ്.വി.എ.യു.പി.സ്കൂൾ, പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം