നീലാംബരത്തിൽ ചോട്ടിലായിതാ ചെലാർന്നുള്ളൊരിയാരാമവും ചെല്ല ച്ചെറുകാറ്റിൽ കുണുങ്ങിടുമാ പ്പനിർപൂവും മന്ദാരവും ചെത്തി ,ചേമന്തി ,പീച്ചാകക്കരുന്നും അരുമയാം മല്ലിക, ചെമ്പകവും വാടാമല്ലിയും നന്ത്യ ർവട്ടവും ചേലേറുന്നോരീ ഗന്ധരാജൻ , നക്ഷത്രപ്പൂക്കളരുമയോടെ മണ്ണിലൂർത്തിയാനന്ദമോടെയാ പൂത്തിലഞ്ഞി ചോരക്കുടം പോലൊരു ചെമ്പരുത്തി , നീലരന്തങ്ങൾ പോലെയോ ശംഖുപുഷ്പം തൂമഞ്ഞിൽ വെണ്മ കടം കൊണ്ട പാരിജാതവും തീപ്പൊരി പോലൊരു തീപ്പൊരി മുല്ലയും ആരാമത്തിന്നലങ്കാരമായൊരു താമരപ്പൊയ്കയിൽ വാരിജങ്ങൾ സന്ധ്യതൻ കുങ്കമം കവിളിണയിൽ വാരിപ്പൂശിത്തുടത്തു നിന്നു ചേലൊഴുമാരാമാക്കാഴ്ചയിലങ്ങനെ ലോലയായി നിന്ന് പോയാരോമലേ !
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത