കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വ ഭാരതം

00:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('ശുചിത്വ ഭാരതം. പ്രാചീന കാലം മുതൽ നമ്മുടെ പൂർവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുചിത്വ ഭാരതം. പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശുദ്ധ ഉള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണ്.മാത്രമല്ല ആരോഗ്യം ശുചിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നു .എന്നാൽ ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളി ഏറെ പുറകിൽ നിൽക്കുന്നു. വെക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന നാം പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്ത് കൊണ്ടാണ് പ്രാധാന്യം കൽപ്പിക്കാത്തത്? ആരും കാണാതെ സ്വന്തം വീട്ടിലെ മാലിന്യം പൊതു സ്ഥലത്തും അയൽക്കാരന്റെ പറമ്പിലേക്കും ഇടുന്ന മലയാളി തന്റെ കപട സംസ്കാരത്തിന്റെ തെളിവ് പ്രകടമാക്കുന്നു. ആവര്ത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുട ശുചിത്വമില്ലായ്മയുടെ ഫലമാണ്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മലിനവിമുക്ത മായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ഞാനുണ്ടാകുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്യമാണ് എന്ന് ഓരോരുത്തരും കരുതിയാൽ ശുചിത്വം താനെ കൈവരും. ശുചിത്വ മില്ലായ്മയുടെ ഫലമായാണ് രോഗങ്ങൾ വ്യാപകമാകുന്നത്. പകർച്ചവ്യാതികൾ നാട്ടിലെങ്ങും കളിയാടുന്നത്. അതിനാൽ ശുചി യായിരികുക. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമ്മുക്ക് കഴിയും. മലയാളത്തിന്റെ മുഖ മുദ്രയായ ശുചിത്വത്തെ വീണ്ടുംനമ്മുക് ഉയർത്തി കാണിക്കാൻ കഴിയും.