പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണ കാലത്തെ പുതിയ പാഠങ്ങൾ

23:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14767 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ കാലത്തെ പുതിയ പാഠങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലത്തെ പുതിയ പാഠങ്ങൾ

പരീക്ഷ കഴിഞ്ഞ് ഒരു മനോഹരമായ അവധിക്കാലം സ്വപ്നം കണ്ടിരുന്ന എനിക്ക് പെട്ടെന്നുണ്ടായ സ്കൂൾ അടക്കൽ ആദ്യം മനസ്സിൽ സന്തോഷം ഉണ്ടാക്കിയെങ്കിലും പിന്നീടുണ്ടായ ഒറ്റപ്പെടൽ പുതിയൊരു അനുഭവമായി. കൂട്ടുകാരോടൊപ്പം കളിക്കാനോ ബന്ധു വീടുകളിൽ പോവാനോ പറ്റാത്ത ഇഷ്ടഭക്ഷണങ്ങളില്ലാത്ത ഒരു ജയിൽ പോലെ എന്ന് പറയാം. ഇതിനിടയിൽ കേൾക്കുന്ന കൊറോണയെ പറ്റിയുള്ള വാർത്തകൾ എല്ലാം ഞെട്ടിക്കുന്നതായിരുന്നു. ഇതിനിടയിൽ എന്റെ വീട്ടുമുറ്റത്തു വരുന്ന പക്ഷികളെയും, പൂച്ചകളെയും നോക്കലും അവയ്ക്ക് വെള്ളവും, ദക്ഷണവും കൊടുക്കലും എന്റെ വിനോദമായി മാറി. വലുതാകുമ്പോൾ ജീവിതത്തിൽ ഓർത്തുവെക്കാൻ ഒരു കാലം. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഓരോ ദിവസവും കൃത്യമായി കാണാറുണ്ട്. നമ്മുടെ ആരോഗ്യ പ്രവർത്തകരും മന്ത്രിയും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും കുട്ടികളായ നമുക്കും നൽകാം.

നിഹാൽ
5 B പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020