എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/വൃത്തിയുള്ള വീട്

22:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തിയുള്ള വീട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയുള്ള വീട്

ഒരു വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. രാമുവും ഉണ്ണിയും. രാമു നല്ല കുട്ടിയാണ്. രാവിലെ എണീറ്റ് വ്യായാമം ചെയ്യും. ആവിശ്യത്തിന് മാത്രം ആഹാരം കഴിക്കും.അതു പോലെ തന്നെ എപ്പോഴും കയ്യും കാലും വൃത്തിയാക്കി നടക്കും.എന്നാൽ ഉണ്ണിയൊ നേരം വൈകി എഴുന്നേൽക്കുകയും വ്യായാമം ചെയ്യാതെ അമിതമായി ആഹാരം കഴിക്കുക്കയും ചെയ്യും. ഉണ്ണി ഹോട്ടലിൽ നിന്നുള്ള ഭക്ഷണം നന്നായി കഴിക്കും.രാമു വൃത്തിയാക്കുന്ന വീട് ഉണ്ണി വൃത്തികേടാക്കും.അങ്ങനെ ഒരു ദിവസം നമ്മുടെ ലോകത്ത് "കോവിഡ് " എന്ന രോഗം പിടിപെട്ടു. നമ്മുടെ ഉണ്ണിയിലേക്കും ആ രോഗം വന്നു. ഉണ്ണിയെ ആശുപത്രിയിലാക്കി. വ്യായാമം ചെയ്യാതെ ഹോട്ടൽ ഭക്ഷണം കഴിച്ച് തടിയനായ ഉണ്ണിക്ക് രോഗ പ്രതിരോധശേഷി കുറവായിരുന്നു. അവൻ വീട്ടുകാരെ കാണാതെ ആശുപത്രിയിൽ കഴിഞ്ഞു. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പരിശ്രമത്താൽ അസുഖം മാറി. അവൻ എല്ലാവരോടും നന്ദി പറഞ്ഞു. വീട്ടിലേക്ക് മടങ്ങി. വീട്ടുകാരെ കണ്ടപ്പോൾ ഉണ്ണിക്ക് സന്തോഷമായി. അന്ന് മുതൽ അവൻ രാമുവിനെപ്പോലെ ജീവിക്കാൻ തുടങ്ങി.

അഭയദേവ് ഇ കെ
1 സി എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ