യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/വാർദ്ധക്യം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വാർദ്ധക്യം | color= 4 }} <center> <poem> പെറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാർദ്ധക്യം


പെറ്റമ്മയെ തെരുവിൽ ഇറക്കി
രക്തം നൽകിയത് ഓർമയില്ലേ മക്കളെ ?
ആരെന്നു മറന്നോ ഞാൻ
സ്നേഹിച്ചു ഓമനിച്ചു തന്റെ
ജീവിതം നിങ്ങൾക്കായി തന്ന്
ചുളിഞ്ഞ ശരീരവും മുറിവേറ്റ
മനസ്സുമായി ഇന്ന് അമ്മയൊരിടത്തു
ഒറ്റയായ് ആരുമില്ലാതെ
പാലൂട്ടി വളർത്തിയ മക്കൾക്ക്‌
വേണ്ടാ ഈ ജീവനെ
മരണം കാത്തു നിൽക്കുന്നു ഞാൻ
മരണമല്ലാതെ എന്നെ-
തേടിവരാനാരുമില്ല

 

അഭിഞ്ജയ് .ജെ
നാലാംതരം യു.ജെ,ബി.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത