ജി.എച്ച്.എസ്. പട്ടഞ്ചേരി/അക്ഷരവൃക്ഷം/മലയാളികളുടെ കരുത്ത്
മലയാളികളുടെ കരുത്ത്
ലോകമേ നീയെന്തു ചെയ്തു ? ഈ ദുരിതഫലങ്ങൾ അനുഭവിക്കാൻ മർത്യരേ ! നിങ്ങൾ >ലോകത്തെ നശിപ്പിച്ചുവോ ? മർത്യരിൻ തിന്മതൻ ഫലം അനുഭവിക്കുന്നതും മർത്യർ തന്നെ സൂക്ഷ്മനേത്രങ്ങൾക്കു കാണാത്ത വിധം കേവലമൊരു കുഞ്ഞു വൈറസിനാൽ ലോകമേ , നീ വിറച്ചിടുന്നു എണ്ണിയാലൊടുങ്ങാത്തത്ര മർത്യർ മരിച്ചുവീഴുന്നു മണ്ണിൽ എന്നാൽ നാം മലയാളികൾ ഈ രോഗത്തെ ഏറ്റെടുക്കുന്നു കൊറോണക്കെതിരെ നാം , പടപൊരുതി വിജയിക്കുമെന്നതും തീർച്ച കേരളം ലോകത്തിനുത്തമ മാതൃകയാവാൻ നാം നിയമങ്ങൾ പാലിക്കണം ഭയക്കുന്നതെന്തിന്ന് ? ജാഗ്രതയാണുത്തമം അതിജീവനത്തിനായ് നാം ഏവരും കൈ കോർക്കാം നാം മലയാളികൾ ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ കരുത്തുള്ളവർ
|