ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
നാം ഇന്ന് കൊറോണ എന്ന മഹാമാരിയെ നേരിടുന്നു .ഈ ഘട്ടത്തിൽ ആരോഗ്യത്തിന് വളരെയേറെ പ്രാധാന്യം നൽകേണ്ടതുണ്ട്. ശരിയായ ആരോഗ്യത്തിന് സമീകൃതാഹാരം കഴിക്കുകയും കൃത്യമായ വ്യായാമം ചെയ്യുകയുമാണ് വേണ്ടത്. മികച്ച ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോഷക അപര്യാപ്തതാ രോഗങ്ങൾ ഉണ്ടാകും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയിൽ അമേരിക്കയിലും, ഇറ്റലിയിലും, സ്പെയിനിലും അനേകം പേർ ദിവസവും മരിച്ചു കൊണ്ടിരിക്കുന്നു .സമ്പദ് വ്യവസ്ഥയെ തന്നെ തകർത്തിരിക്കുന്നു .അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളെക്കാളും മികച്ച ഒരു ആരോഗ്യ സംവിധാനമാണ് നമ്മുടെ സംസ്ഥാനമായ കേരളത്തിനുള്ളത്. അതുകൊണ്ടാണ് കൊറോണയെ ഒരു പരിധി വരെ പിടിച്ചു നിർത്താനാകുന്നത് .കൊറോണയെ അതിജീവിക്കാൻ സർക്കാർ ബ്രേക്ക് ദ ചെയിൻ എന്ന പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇത് വ്യക്തി ശുചിത്വം പാലിക്കാൻ സഹായിക്കുന്നു . ഇത് കോവിഡ് എന്ന പകർച്ചവ്യാധിയെ തടയുന്നതു പോലെ മറ്റ് രോഗങ്ങളേയും ഒരു പരിധിവരെ തടയുന്നു. ഓരോ വ്യക്തിയും പൂർണ്ണ ആരോഗ്യവാനാകുമ്പോൾ അതിലൂടെ സമൂഹവും നമ്മുടെ നാടും ആരോഗ്യമുള്ള ഒരു ജനതയായി മാറുന്നു. മികച്ച ആരോഗ്യമുള്ളയാൾക്ക് രോഗപ്രതിരോധ ശക്തിയും ഉണ്ടായിരിക്കും. മറ്റ് എന്തിനേക്കാളും പ്രധാനം ആരോഗ്യമെന്നാണ് കൊറോണ എന്ന രോഗം നമ്മെ പഠിപ്പിക്കുന്നത് .
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം