ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൌൺ ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
18:26, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Musthafaansari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു ലോക്ക് ഡൌൺ ചിന്ത <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ലോക്ക് ഡൌൺ ചിന്ത

അക്കൂ....... പരിചിതമായ വിളികേട്ട് അക്കു ജനാലക്കരികിൽ ചെന്ന് ആരാണ് വിളിക്കുന്നത് എന്ന് നോക്കി. അക്കൂ ഇത് ഞാനാടാ അപ്പു. ആ നീയായിരുന്നോ എന്താടാ ഈ നേരത്ത്?അക്കു അപ്പുവിനോട് ചോദിച്ചു. എടാ ഇവിടെ കൈക്കോട്ട് ഉണ്ടോ?അപ്പു ചോദിച്ചു. ആ കൈക്കോട്ടൊ ക്കെയുണ്ട് എന്തിനാ നിനക്കിപ്പോ കൈക്കോട്ട്? അക്കു ചോദിച്ചു. എടാ എന്റെ അമ്മയും അച്ഛനും ചേർന്ന് പച്ചക്കറി തൈകൾ നട്ടുപിടിപ്പിക്കുന്നുണ്ട് അതിന് വേണ്ടിയാ. അപ്പു പറഞ്ഞു. നീയും അവരെ സഹായിച്ചു നടക്കുകയാണോ അക്കു ചോദിച്ചു അതെന്താടാ നീ അങ്ങനെ ചോദിച്ചത് അപ്പു ചോദിച്ചു. നീ അല്ലാതെ ആരെങ്കിലും ഇതൊക്കെ ചെയ്യുമോ നമുക്ക് കണ്ടുരസിക്കാൻ ടി വിയിൽ കാർട്ടൂൺ ഉണ്ട്. കളിക്കാൻ മൊബൈൽ ഫോണിൽ വീഡിയോ ഗെയിമും ഉണ്ട്. പിന്നെ ഭക്ഷണത്തിന് ആണെങ്കിൽ മൊബൈൽഫോണിൽ ആപ്പും ഉണ്ട്. പിന്നെ വെറുതെ എന്തിനാ ഇങ്ങനെ അധ്വാനിക്കു ന്നത്. അക്കു ചോദിച്ചു. എടാ ഇപ്പോൾ തന്നെ കണ്ടില്ലേ ലോക്ക് ഡൗൺ ആയിട്ട് എല്ലാവരും വീട്ടിൽ ഇരിക്കുകയാ ആർക്കും പണിയുമില്ല നമ്മുടെ വീട്ടിൽ എന്തെങ്കിലും പച്ചക്കറി കൃഷി ചെയ്ത് പച്ചക്കറി ഉണ്ടാക്കിയിരുന്നെ ങ്കിൽ അതിനെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമായിരുന്നില്ല അപ്പു പറഞ്ഞു. ശരിയാ ഇനിയെങ്കിലും നമ്മൾ ഉണരണം. ഞാനും അച്ഛനെയും അമ്മയെയും വിളിച്ച് പച്ചക്കറി തൈകൾ നട്ടുപിടിപ്പിക്കട്ടെ അക്കു പറഞ്ഞു.

ഗായത്രി. ആർ
7.G ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാററൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ