തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskuthirapanthy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കോവിഡ്    <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കോവിഡ്   

ഒരുപാട് പ്രതീക്ഷയിൽ
ഇരുന്നൊരു ലോകത്ത്
വില്ലനായ് വന്നവൻ കോവിഡ്

ചെയ്യാത്ത തെറ്റിന്റെ പേരിൽ മനുജനെ
കൊന്നൊടുക്കുന്ന ഭീകരൻ
പണമുള്ളവനും പണമില്ലാത്തവനും
എല്ലാം ഇന്നീ ഭൂമിയിൽ സമന്മാർ

മദ്യവുമില്ല മയക്കുമരുന്നില്ല
കൊല്ലും കൊലവിളി ഒന്നുമില്ല
മാലിന്യമുക്ത ജലാശയങ്ങൾ
മനോഹരമാണീ കാഴ്ച കാണാൻ
മാനവരാശിയെ സ്നേഹം പഠിപ്പിക്കാൻ
വന്നവനാണോ കോവിഡ്

അർജ്ജുൻ ഉദയ്
4 A ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത