ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/പരിസ്ഥിതി

16:37, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 5 }} നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി


         നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത്.പക്ഷികളും, മൃഗങ്ങളും, ചെടികളും ചേർന്നതാണ് നമ്മുടെ പരിസ്ഥിതി.നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ ജീവജാലങ്ങളേയും നാം സംരക്ഷിക്കണം.അതിനുവേണ്ടി നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം.പരിസരം മലിനമാകാതെ സംരക്ഷിക്കണം.പ്ളാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകും.അതുപോലെ തന്നെ ഇത് അസുഖങ്ങൾക്കും കാരണമാകും.എല്ലാ വർഷവും ജൂൺ 5ന് നമ്മൾ പരിസ്ഥിതി ദിനാചരണം നടത്തുന്നു.അതിന്റെ ഭാഗമായി പുതിയ ചെടികൾ നട്ടു പിടിപ്പിക്കുകയും പഴയ ചെടികൾ സംരക്ഷിക്കുകയും ചെയ്യുന്നു.പരിസ്ഥിതി സംരക്ഷണം നാം ഓരോരുത്തരുടെയും കടമയാണ്.
ആർദ്ര.എസ്
3 B ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം