പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്

16:01, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14767 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൊറോണ എന്ന വൈറസാണ്. രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും സമ്പത്തിനും എന്നു വേണ്ട എന്തിലും ഏതിലും സ്വാർത്ഥത പുലർത്തുന്ന ലോകജനത മുഴുവൻ തോറ്റു പോകുന്നു ഒരു വൈറസിന് മുന്നിൽ. എന്തു കൊണ്ട് തോൽക്കുന്നു എന്ന ചോദ്യo പ്രസക്തമാണ്. ഒരു രാജ്യം അല്ലെങ്കിൽ ആഗോളതലത്തിൽ ഒരു പ്രതിസന്ധിയെ അതിജീവിക്കുവാൻ ഓരോ രാജ്യത്തിെന്റയും ഭരണതലങ്ങൾ മാത്രം വിചാരിച്ചാൽ പോര. മറിച്ച് ലോകത്തെ ഓരോ വ്യക്തികളും അതിൽ കണ്ണികളാകേണ്ടതുണ്ട്. ഇവിടെ ഇത് കുറിക്കാൻ കാരണം എത്രയോ ദിവസങ്ങളായി ഒരു സംസ്ഥാന ഭരണകൂടം അപേക്ഷിക്കുകയാണ് പൊതുജനങ്ങളോട് വൈറസ്പ കരാതിരിക്കാനുള്ള മുൻകരുതലുകൾക്കായ: ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും അതനുസരിക്കുമ്പോഴും എന്തിലും ഏതിലും ചില വിരുദ്ധർ ഉണ്ടല്ലോ അവർ യാതൊരു നിയന്ത്രണങ്ങളും പാലിക്കുന്നില്ല. ഒരു വൈറസ് ബാധിതൻ സ്വയം ബോധവാനാകണം ഞാൻ സാമൂഹ്യദ്രോഹിയാകില്ല എന്ന്. അതല്ലേ വേണ്ടത്. എനിക്കേതായാലും വന്നു അതിനാൽ എല്ലാവർക്കും ഇരിക്കട്ടെ എന്നാണോ ചിന്തിക്കേണ്ടത്. ഇത് ഒരു ലോക മഹായുദ്ധമായി മാറുകയാണ്. ഇവിടെ ആര് ജയിക്കും. വൈറസോ ? മനുഷ്യനോ? സംശയമില്ല മനുഷ്യർ ബോധപൂർവ്വം പ്രവർത്തിച്ചാൽ വിജയം നമ്മുടെ കൈകളിൽ സുനിശ്ചിതം. ഒന്ന് ചിന്തിച്ച് നോക്കൂ. രോഗത്തെ ഭയന്ന് നമ്മൾ വീട്ടിലിരിക്കുമ്പോഴും ഡോക്ടർമാരും നേഴ്സുമാരും അതിർത്തി കാക്കുന്ന BSF ജവാൻമാരെപ്പോലെ അപകടം മുന്നിൽക്കണ്ടു കൊണ്ട് നമുക്കു വേണ്ടി ഒരു മാസ്കോ ഗ്ലൗസോ മാത്രം രോഗപ്രതിരോധ സാമഗ്രിയായി ഉപയോഗിച്ച് , എല്ലാ പൊതുമേഖലകളിലെയും സ്വകാര്യ മേഖലകളിലെയും ജോലിക്കാർ അവധി അനുഭവിച്ച് വീട്ടിലിരിക്കുമ്പോൾ ഒരു അവധിക്കുപോലും അനുവാദമില്ലാതെ അക്ഷീണം അവിരാമം, നമുക്കു വേണ്ടി ജോലി ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സമാരെയും നന്ദിയോടെ സ്മരിക്കുന്നു. ഈ ഈ സാഹചര്യത്തിൽനമ്മുടെ ആരോഗ്യ പ്രവർത്തകർ എത്ര വലിയ ഉത്തരവാദിത്യ ബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തല ഭരണതലങ്ങളെല്ലാം എത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നു. അവർ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ അതിനേക്കാളേറെ ഞാൻ അഭിനന്ദിക്കുകയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകരെ . അവരും നമ്മളെപ്പോലെ അമ്മ പ്രസവിച്ചവർ തന്നെ. കർമ്മനിരതരായി സദാസമയവും നമ്മളോടൊപ്പം അവർ ഉണ്ട് . ഗവൺമെന്റും മറ്റ് ആരോഗ്യപവർത്തകരും പറയുന്ന കാര്യങ്ങ ഒന്നു അനു സരിക്കാനുള്ള സന്മനസ് കാണിക്കാൻ നമ്മൾ ബാധ്യസ്ഥരാകണം. വിവാഹത്തിനും , പരീക്ഷകൾക്കും, ആരാധനയ്ക്കും, എല്ലാത്തിനും മീതെയാണ് നമ്മുടെ ജീവൻ എന്നതരിച്ചറിവിലേക്ക് നാം എത്തിച്ചേരുക.

.ലോകം മുഴുവൻ  സദാജാഗരൂകരായി എന്തിനും ഏതിനും നമ്മോടൊപ്പമുണ്ട്. അവരോടൊപ്പം നാമോരോരുത്തരും ഉണ്ടായിരിക്കുക. നമ്മൾ ഓർക്കുക വർഷങ്ങൾക്ക് മുൻപ്ചെന്നൈ മെയിൽ കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞതും, പെരുമൺ ദുരന്തവും, അടുത്ത സമയത്ത് കണ്ട വെള്ളപ്പൊക്കവും എല്ലാം നമ്മൾ നേരിട്ടതെങ്ങനെ? കൈ മെയ് മറന്ന് വിദേശിയെന്നോ സ്വദേശിയെന്നോ ഇല്ലാതെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലാതെ എല്ലാവരും ഒത്തുചേർന്നു പ്രതിസന്ധിയെ നേരിടാൻ നമ്മൾ എടുത്ത നിലപാട്. സഹായഹസ്തവുമായി വന്നവ എവിടെ നിന്ന് വന്നവരെന്നോ എവിടേക്ക് പോകുന്നവരെന്നോ ആരും പരസ്പരം അറിഞ്ഞില്ല. അതുപോലെ ഇവിടെയും പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് എല്ലാ സഹകരണവുംനൽകി.  നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് ഈ വിപത്തിനെ നേരിടാം. ഒറ്റകെട്ടായി....
ശ്രീരേഖ.കെ
5 A പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം