ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വബോധം

16:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14553 (സംവാദം | സംഭാവനകൾ) (new work)
ശുചിത്വബോധം
നമ്മുടെ ഓരോരുത്തരുടേയും നിത്യജീവിതത്തിൽ പാലിക്കേണ്ട ഒന്നാണ് ശുചിത്വം. അത് വ്യകതിശുചിത്വമായാലും പരിസ്ഥിതി ശുചിത്വ മായാലും നമ്മുടെ ജീവിതത്തിൽ ഇന്ന് മറന്നു പോകുന്നു. എന്നാൽ ഈ കുറച്ചു കാലം കൊണ്ട് നാം ശുചിത്വത്തിന്റെ പ്രാധാന്യം വളരെയധികം മനസ്സിലാക്കിയിരിക്കും. ശുചിത്വബോധം മനുഷ്യമനസ്സിൽ ഉണർത്താൻ ഒരു രോഗം വേണ്ടി വന്നു.

ആദ്യ ഘട്ടങ്ങളിൽ ചൈനയിലെ വുഹാനിൽ ആ മഹാരോഗം താണ്ഡവമാടുമ്പോൾ അവിടെ ഓരോ മനഷ്യ ജീവനും മരണമടയുമ്പോൾ നാം ഓരോരുത്തരും കരുതി നമുക്ക് അങ്ങനെ വരില്ല അതൊക്കെ എത്രയോ ദൂരം അകലെയാണെന്ന് .എന്നാൽ ഇന്നിതാ നമ്മുടെ തലയ്ക്ക് മുകളിലൂടെ മരണം ചീറിപ്പായുമ്പോൾ, ഓരോ ദിവസത്തേയും പത്രം നോക്കുമ്പോഴും നാം കാണുന്നത് മരിച്ചു വീഴുന്നവരുടെ കണക്കുകളാണ് .ഈ കണക്കു കാണുമ്പോൾ നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ ഭയം ഉണ്ടായിത്തുടങ്ങി.അതിനാൽ വ്യകതിശുചിത്യവും പരിസ്ഥിതി ശുചിത്വവും ഇന്ന് മുറുകെ പിടിച്ചിരിക്കുന്നു .എങ്കിലും ഈ ഒരു ശുചിത്വബോധം ഉണരാൻ ഒരു മഹാവിപത്ത് തന്നെ വേണ്ടി വന്നു. ഇനിയും നമുക്ക് ശുചിത്വബോധം ഇല്ലാതായാൽ ഇതിലും വലിയ മറ്റൊരു വിപത്തിനെയായിരിക്കും ക്ഷണിച്ചു വരുത്തുന്നത് .

സിദ്ധാർഥ് . കെ .കെ
6 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം