15:30, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14020(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമായ ലോകമെല്ലാം വിറങ്ങലിച്ചു നിന്നീടുന്നു
മാനവർക്ക് ഭീഷണിയായി കൊറോണയെന്നൊരു മഹാമാരി
ആരുമാരും പുറത്തിറങ്ങീടാതെ ജാഗ്രത കാട്ടീടുന്നു
എങ്ങുമെങ്ങും വേദനയുടെ നാളുകൾ മാത്രം
ആരവങ്ങളേതുമില്ലാതെ ഉത്സവരാവുകൾ
ആർഭാടമില്ലാതെ വിവാഹച്ചടങ്ങുകൾ
ദൈവം സാക്ഷിയാകും ശവപ്പറമ്പുകൾ
എങ്കിലും മാനവരെല്ലാം ഒരുമിച്ചു വസിച്ചീടും കാലം
തോൽക്കുകയില്ല നമ്മളീ മഹാമാരിക്ക് മുന്നിൽ
ഒരുമിച്ചൊന്നായി പ്രതിരോധിക്കാം
അതിജീവനത്തിൻ ശബ്ദവുമായി
പുതിയൊരു ലോകം സൃഷ്ടിക്കാം