ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/നേരിടാം
നേരിടാം
നമ്മുടെ നാട്ടിൽ പല മഹാമാരികളും വന്നിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ പടർന്നു പിടിച്ചു കൊണ്ടിരുക്കുന്ന കൊറോണ എന്ന രോഗം. ഈ സാഹചര്യത്തിൽ നമ്മൾ ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറക്കുക. രോഗ ലക്ഷണം ഉണ്ടെങ്കിൽ അപ്പോൾ തന്നെ ആശുപത്രിയിൽ പോകണം. ആശുപത്രിയിൽ പോകുമ്പോൾ തൂവാലയോ മാസ്‌കോ ഉപയോഗിക്കണം. നിങ്ങൾ എല്ലാവരും വീട്ടിൽ ഇരിക്കുക. നമ്മൾ പുറത്തു പോയി വരുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. ഇടക്കിടക്ക് സാനിറ്റൈസർ ഉപയോഗിക്കണം. പുറത്ത് പോകുമ്പോൾ കൊറോണ വൈറസ് പകരാനുള്ള സാധ്യത കൂടും. നമുക്ക് വീടാക്കാം ലോകം. ഈ സാഹചര്യത്തിൽ അച്ഛനുമമ്മയെയും സഹായിക്കാം. പഠിക്കാം കളിക്കാം.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |