ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ അറിവ്
അറിവ്
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു ഭർത്താവും ഭാര്യയും ഉണ്ടായിരുന്നു. അവർക്ക് മക്കൾ ഇല്ലായിരുന്നു. കുറെ വർഷം കഴിഞ്ഞപ്പോൾ അവർക്ക് ഇരട്ടക്കുഞ്ഞുങ്ങളെ ലഭിച്ചു. ഒരു മകനും ഒരു മകളും ആണ് കിട്ടിയത് മനു എന്നും മിന്നു എന്നുമാണ് അവരുടെ പേരുകൾ. വളരെ സന്തോഷത്തോടെ അച്ഛന്റെയും അമ്മയുടെയും കൂടെ അവർ താമസിച്ചു. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. അവർ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുകയാണ്. മീനുവിന് സ്കൂളിൽ പോകുന്നതും പഠിക്കുന്നതും വലിയ ഇഷ്ടമായിരുന്നു. മനുവിന് കളിക്കുന്നതിലായി താല്പര്യം. മനുവിന് ഒരു സൈക്കിൾ ഉണ്ടായിരുന്നു. ഇതിനു പിറകിൽ ഇരുന്നാണ് മിന്നു യാത്ര രസകരമായ സ്കൂൾ ജീവിതത്തിനിടയിൽ. ഒരു ദിവസം അച്ഛൻ പറഞ്ഞു ഇനിമുതൽ മിന്നു സ്കൂളിൽ പോകണ്ട മനു മാത്രം പോയാൽ മതി. മിന്നു കരഞ്ഞു പറഞ്ഞിട്ടും അച്ഛൻ കേട്ടില്ല. നീ വീട്ടുജോലികളിൽ അമ്മയെ സഹായിച്ചാൽ മതി എന്ന് അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു എല്ലാദിവസവും മനു സൈക്കിളിൽ സ്കൂളിൽ പോയി. എന്നാൽ അവൻ വൈകുന്നേരം വരുമ്പോൾ അവന്റെ ഹോംവർക്ക് ചെയ്യുന്നതും ക്ലാസിലെ മറ്റു ആർട്ട് വർക്കുകൾ ചെയ്യുന്നതും മിന്നു വായിരുന്നു. കൂടാതെ മനുവിന് പ്രയാസം ആയത് പഠിപ്പിക്കാനും മിന്നുവിനു കഴിഞ്ഞു. ഇതെല്ലാം അച്ഛന്റെ ശ്രദ്ധയിൽ ഉണ്ടായിരുന്നു. ഒരു ദിവസം രാത്രിയിൽ പണി കഴിഞ്ഞുവന്ന അച്ഛനോട് മനു ചോദിച്ചു എന്റെ ബുക്കുകൾ വായിക്കുന്നതിനും ഹോംവർക്ക് ചെയ്യുന്നതിനും അച്ഛന് കഴിയുമല്ലോ എന്താ അമ്മയ്ക്ക് അതിന് കഴിയാത്തത്. അമ്മയ്ക്ക് വായിക്കാനറിയില്ല എന്ന് അച്ഛൻ മറുപടി പറഞ്ഞു. എന്റെ കൂട്ടുകാരെ പഠിക്കാൻ സഹായിക്കുന്നത് അവരുടെ അമ്മയാണ് മനു പറഞ്ഞു. എന്നെ സഹായിക്കുന്നത് മിന്നുവും എന്ന് കൂട്ടിച്ചേർത്തു. അന്നുരാത്രി അച്ഛന്റെ മനസ്സിൽ മനു വിന്റെ ചോദ്യങ്ങളായിരുന്നു. എന്റെ മക്കൾക്കും കുറെ കഴിയുമ്പോൾ അവളുടെ അമ്മയുടെ ഗതി വരും അത് പാടില്ല. പിറ്റേദിവസം രാവിലെ അച്ഛൻ ചിന്നുവിനെ വിളിച്ചു നീ ഇന്നു മുതൽ സ്കൂളിൽ പഠിക്കാൻ പോകണം കേട്ടോ നന്നായി പഠിച്ച് ഒരു ജോലി എല്ലാം വാങ്ങണം. മിന്നു ഇത് കേട്ടതും സന്തോഷത്തോടെ തുള്ളിച്ചാടി അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു മനുവും ഇതിൽ പങ്കുചേർന്നു. മനുവിനെ സൈക്കിളിന് പുറകിൽ ഇരുന്ന് സന്തോഷത്തോടെ അവർ സ്കൂളിലേക്ക് യാത്രയായി എഴുതാനും വായിക്കുവാനും പഠിക്കുന്നതിനുള്ള അവകാശം എല്ലാവർക്കുമുണ്ട് അത് ശരിയായി വിനിയോഗിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ