ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം/അക്ഷരവൃക്ഷം/ഇങ്ങനെ ഒരു കൊറോണ കാലത്ത്

ഇങ്ങനെ ഒരു കൊറോണ കാലത്ത്


പ്രിയപ്പെട്ട കൂട്ടുകാരേ, ഈ കൊറോണ കാലത്ത് എനിക്ക് പകർന്നു കിട്ടിയ അറിവ് ഞാൻ നിങ്ങൾക്കായി പങ്കുവെയ്ക്കുന്നു . നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . വൃക്ഷങ്ങൾ നട്ടു വളർത്തുക . പാടങ്ങൾ മണ്ണിട്ട് നികത്താതിരിക്കുക. കൃഷിയെ പ്രോത്സാഹിപ്പിക്കുക .പരിസ്ഥിതിക്കു ദോഷം വരുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക . വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക . കൈകൾ സോപ്പും വെള്ളവും / ഹാൻഡ്‌വാഷ് ഉപയോഗിച്ച് നന്നായി കഴുകണം. പുറത്തു പോകുമ്പോൾ മാസ്‌കോ തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കുക .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുകയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും വേണം .ആരോഗ്യ വകുപ്പ് പറയുന്ന കാര്യങ്ങൾ കൃത്യമായി പിന്തുടരണം .നമുക്ക് ഒരുമിച്ചു നിന്ന് ഈ മഹാമാരിയെ നേരിടാം . കൊറോണ ഇല്ലാത്ത ഒരു ലോകത്തിനായി നമുക്കു കാതോർക്കാം .
  

ആരോമൽ കെ എം
4 A ഗവ എൽ പി എസ് കുലശേഖരമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം