ഗവ. എൽ പി എസ് പുഴുക്കാട്/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ നാളുകൾ

10:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ragesh Edappattu (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/അതിജീവനത്തിൻ്റെ നാളുകൾ | അതിജീവനത്തിൻ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിൻ്റെ നാളുകൾ


ജാഗ്രത ജാഗ്രത ജാഗ്രത വേണമീ
അതിജീവനത്തിൻ്റെ നാളുകളിൽ
കരുതിയിരിക്കൂ പൊരുതി ജയിക്കുവാൻ | പ്രതിരോധമല്ലോ പ്രതിവിധിയും
ചൈനയിലങ്ങു വുഹാനിൽ പിറന്നവൻ
കോവിഡ് - നയൻറീൻ കൊറോണ യല്ലോ
വൻമഹാമാരിയായ് മാനവ ജീവൻ
കവർന്നെടുത്തങ്ങ് വിളയാടുന്നു
ശക്തരാം സമ്പന്നലോക രാഷ്ട്രങ്ങളീ
കോവിഡിൻ മുന്നിൽ പകച്ചു നിൽപ്പൂ
ജാഗ്രത ജാഗ്രത ജാഗ്രതയോടെയീ
കേരളനാടൊരു മാതൃകയായ്
ഭരണാധികാരികൾ, ആരോഗ്യപാലകർ
ചൊല്ലിക്കൊടുത്തൊരാ പാഠ ങ്ങളും
വ്യാപനച്ചങ്ങല പൊട്ടിച്ചെറിയാനായ്
കേരള മക്കളങ്ങേറ്റുവാങ്ങി
വ്യക്തികൾ തമ്മിലകലം പാലിക്കേണം
സോപ്പിട്ടു കൈകൾ ശുചിയാക്കേണം
മാസ്ക്കു ധരിച്ചു മുഖം മറച്ചീടണം
യാത്രകളൊക്കെയൊഴിവാക്കണം
ജീവൻ പണയം വച്ചാരോഗ്യ പാലകർ
രോഗമുക്തിയ്ക്കായിട്ടൊപ്പമുണ്ട്.
ഓഖി,നിപയുമാ വമ്പൻ പ്രളയവും
നെഞ്ചുവിരിച്ചങ്ങതിജീവിച്ച
കേരളനാടിനി കോവിഡിനെ
ക്കൂടി
അതിജീവിയ്ക്കാനായ്ക്കഴിഞ്ഞിടട്ടെ
പ്രാർത്ഥന ചെയ്യുന്നു ഞങ്ങൾ പുഴുക്കാട്
ഗവൺമെൻ്റെൽ പി സ്കൂളിൻ കുഞ്ഞുമക്കൾ
( ജാഗ്രത.. ജാഗ്രത...)
 

Goutham S Sreedhar
3A GLPS PUZHUCAD, THURUTHY
PERUMBAVOOR ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത