എ.കെ.ജെ.എം.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി

എ.കെ.ജെ.എം.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി
വിലാസം
കോഞ്ഞിരപ്പള്ളി

കോട്ടയം ജില്ല
സ്ഥാപിതം7 - August -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംEnglish
അവസാനം തിരുത്തിയത്
01-03-2010Akjmschool




ചരിത്രം

കാഞ്ഞിരപ്പള്ളിയുടെ വിജ്ഞാനദീപമായി പരിലസിക്കുന്ന ആര്‍ച്ചു ബിഷപ്പ് കാവുകാട്ട് ജൂബിലി മെമ്മോറിയല്‍ (എ.കെ.ജെ.എം) ഇംഗ്ലീഷി മീഡിയം സ്കൂള്‍ അനേകം പ്രതിഭകളെയും കരുത്താര്‍ന്ന വ്യക്തികളെയും സംഭാവന നല്കിയിട്ടുള്ള വിദ്യാകേന്ദ്രമാണ്. കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാര്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഇടവക മുന്‍കൈയെടുത്താണ് സ്കൂള്‍ സ്ഥാപിച്ചത്. ആഗോള വിദ്യാഭ്യാസരംഗത്ത് സ്ഥിരപ്രതിഷ്ഠനേടിയ ഈശോസഭയെ സ്കൂളിന്റെ ചുമതല ഏല്‍പിച്ചു. 1961 ആഗസ്റ്റ് 7 ന് പള്ളി വക CAC വായനശാലാ മന്ദിരത്തില്‍ (ഗ്രോട്ടോയ്ക്ക് പുറകിലുള്ള ഇന്നത്തെ പഴയ പാരീഷ് ഹാള്‍) സര്‍വ്വഥാ യോഗ്യനായ ഫാ. ആന്‍റണി മഞ്ചില്‍ SJ യെ ഹെഡ്മാസ്റ്ററായി അവരോധിച്ച് സ്കൂളിന്‍റ പ്രവര്‍ത്തനങ്ങളാരംഭിച്ചു. അഞ്ചിലും എട്ടിലും ഓരോ ഡിവിഷനോടെയാണ് സ്കൂള്‍ ആരംഭിച്ചത്. ഒപ്പം കെ.കെ റോഡിന് സമീപത്തുള്ള ഒന്‍പതര ഏക്കര്‍ സ്ഥലത്ത് സ്കൂളിന് കെട്ടിടം പണിയാനും ആരംഭിച്ചു. 1963 ല്‍ സ്കൂളിന്റെ ഒന്നാം നില പൂര്‍ത്തീകരിച്ച് ക്ലാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് സ്കൂളിന്‍റ രണ്ടാം നിലയും പൂര്‍ത്തികരിച്ചു. 1965ല്‍ കൊല്ലംകുളം കുടുംബം സ്കൂളിനു വേണ്ടി ഒരു ചാപ്പല്‍ നിര്‍മ്മിച്ചു നല്കി. ബഹു. MP മാര്‍, MLA മാര്‍ എന്നിവരുടെ സഹായത്തോടെ 1992 ല്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം പണികഴിപ്പിക്കാന്‍ സാധിച്ചു. 2002-2004 അധ്യയന വര്‍ഷത്തില്‍ സ്കൂളിന് പ്ലസ് ടൂ അനുവദിച്ചുകിട്ടി. രണ്ടു ബാച്ച് സയന്‍സ് ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 2009-2010 വര്‍ഷം സ്കൂളിന്റെ മൂന്നാം നില പൂര്‍ത്തികരിച്ചു. ആണ്‍കുട്ടികള്‍ക്കു മാത്രമായാണ് സ്കൂള്‍ ആരംഭിച്ചതെങ്കിലും 2002-2003 മുതല്‍ സഹവിദ്യാഭ്യാസ സബ്രദായം നിലവില്‍ വന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : Fr. Antony Manjil SJ (1961-66, 197-74) Fr. M. M. Thomas SJ (1966-68) Fr. Varkey Pullan SJ (1968-1971) Fr. M. C. Joseph SJ (1974-77) Fr. Philip J Thayil SJ (1977-86) Fr. Kuruvilla Cherian SJ (1986-97) Fr. Xavier Veliyakam SJ ( 1997-2005) Fr. K. C. Philip SJ (2005-2007) Fr. Babu Paul SJ (2007-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി