ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/അക്ഷരവൃക്ഷം/ഈ പ്രക്യതിയുടെ അവകാശി മനുഷ്യർ മാത്രമല്ല

09:44, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maheshan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ പ്രക്യതിയുടെ അവകാശി മനുഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ പ്രക്യതിയുടെ അവകാശി മനുഷ്യർ മാത്രമല്ല

പരിസ്ഥിതിയിലെ ഘടകങ്ങൾ പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ് എന്ന സത്യം ഓ രോ ദിവസത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഓരോ ഉദാഹരണങ്ങൾ കാട്ടി തന്നു കൊണ്ട് പ്രകൃതി തന്നെ നമ്മെ ബോധ്യപ്പെടുത്തു കയാണ്. നാം മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആ വശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതിയാണ്.

"ഏകാകിയാണെന്ന് ബോധ്യമുള്ള ഒരേയൊരു ജീവിയാണ് മനുഷ്യൻ". ആദ്യ കാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിചേർന്ന ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞു വരികയാണ്. പ്രക്യതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തത് തന്നെയാണ് ഇതിന് കാരണo. പ്രകൃതിയിലെ ഏതു വസ്തുകണ്ടാലും അത് എങ്ങനെ സ്വന്തമാക്കി പണം സമ്പാദിക്കാം എന്ന ചിന്ത മാത്രമേ മനുഷ്യനുള്ളൂ. കഴിഞ്ഞ മഴക്കാലം പ്രളയമായി മാറിയപ്പോൾ പരിസ്ഥിതി നാശം എത്ര വലിയ വിപത്താണെന്ന് നാം മനസ്സിലാക്കിയതാണ്. എന്നിട്ടും നാം എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ഇവിടെ ഞാനെഴുതുന്ന വരികളെക്കാൾ നല്ലത് ഒ എൻ വി കുറിപ്പിന്റെ ഈ വരികളാണ്" നാരായവേരും പറ്റിച്ചെടുക്കുന്നു
അതിൻ വേദന നിശബ്ദയായ് നീ
സഹിപ്പതെൻ മേദിനി"
പ്രക്യതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമങ്ങൾ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യ കളുടെ പുരോഗതിയും ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാനുളള തിടുക്കവും മനുഷ്യനെ പ്രക്യതിയുടെ ശത്രുവാക്കി മാറ്റുന്നു.
ലോകത്തു പത്തു ലക്ഷം ജീവികൾ ഇപ്പോൾ വംശനാശത്തിന്റെ ഭീഷണിയിലാണ്. പ്രകൃതിയുടെ അപകടകരമായ പതനം അത്ഭുതപൂർവ്വമായിരിക്കുന്നു. വംശനാശത്തിന്റെ തോതു കൂടി കൊണ്ടിരിക്കയാണ്. ആവാസ വ്യവസ്ഥ തകർക്കുന്ന മനുഷ്യൻ തന്നെയാണ് ഇവിടെ കുറ്റവാളി. മറ്റൊരു തരത്തിൽ പറഞ്ഞാൽ മനുഷ്യന്റെ വികസന ഭ്രാന്തും ആർത്തിയുമാണ്.

പ്രളയം മാത്രമല്ല നമ്മെ പുതിയ പാംങ്ങൾ പഠിപ്പിച്ചത്. രണ്ടു വരവിലൂടെ കേരളത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നിപാ വൈറസിന്റെ അന്വേഷണങ്ങൾ ചെന്നെത്തിയതും പരിസ്ഥിതിയിലാണ്. ഇപ്പോ ഇതാ കോറോണയും. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല എന്ന പാംമാണ് ഇതിൽ നിന്നൊക്കെ മനസ്സിലാവുന്നത്. വെട്ടി നിരത്തൽ എളുപ്പമാണ്. നഷ്ട്ടപ്പെട്ടു പോയ ഓരോന്നും എത്രയോ ജീവജാലങ്ങളുടെ വാസസ്ഥലമായിരുന്നു എന്ന് ആരും മറക്കരുത്. പ്രക്യതിക്കു നമ്മെ അല്ല നമ്മുക്ക് പ്രക്യതിയെയാണ് വേണ്ടത് എന്ന തിരിച്ചറിവില്ലാതെ പോകുമ്പോഴാണ് നാം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത്. എപ്പോഴും നാം ഒന്നോർക്കുക നിലപാടുകളിൽ മാറ്റം വന്നില്ലെങ്കിൽ നാം കുഴിക്കുന്നത് നമ്മുടെ തന്നെ ശവകുഴികളായിരിക്കും.

ദിയ ദിനേശൻ
9D ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം